Select Your Language

Notifications

webdunia
webdunia
webdunia
webdunia

നൂറിന്റെ നിറവിൽ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത

ക്രിസോസ്​റ്റത്തിന്​ ഇന്ന്​ നൂറി​ന്റെ മധുരം

നൂറിന്റെ നിറവിൽ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത
പത്തനംതിട്ട , വ്യാഴം, 27 ഏപ്രില്‍ 2017 (11:10 IST)
ഇന്ന് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ നൂറാം ജന്മദിനം. ജീവിതം സമ്പൂർണതയിലെത്താനാണ് താൻ നിരന്തരം യാത്ര ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത പറയുന്നു.
 
വളരും തോറും നമ്മൾ മറ്റുള്ളവരിൽ നിന്നും അകലുകയാണോ അതോ അടുക്കുകയാണോ എന്ന കാര്യത്തിൽ നമുക്ക് തന്നെ ഒരു ബോധം ഉണ്ടാകണമെന്ന് വലിയ മെത്രോപ്പോലീത്ത പറഞ്ഞു. ഭരണക്കാരുടെ അടിമകളാകരുത് ഭരണക്കാരെ ഭരിക്കുന്നവരാകണം പത്രപ്രവർത്തകർ എന്നും അദ്ദേഹം പറഞ്ഞു. കോഴഞ്ചേരി മാരാമൺ അരമനയിൽ പത്തനംതിട്ട പ്രസ്ക്ലബ് നേതൃത്വത്തിൽ ആദരിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
പത്രങ്ങൾ അസത്യത്തെ സത്യമാക്കി പ്രചരിപ്പിക്കരുത്. അടിസ്ഥാന ആവശ്യങ്ങൾ നഷ്ടപ്പെട്ടവർക്കായി നിലകൊള്ളണം. രാഷ്ട്രീയക്കാരെക്കാൾ ലോകം നന്നാക്കാൻ കഴിയുന്നത് പത്രപ്രവർത്തകർക്കാണ്. എല്ലാ മനുഷ്യനും മനുഷ്യനായി ജീവിക്കുക എന്നതാണ് തെൻറ വലിയ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെണ്‍മക്കളോട് സ്നേഹം നടിച്ച് പീഡിപ്പികാന്‍ ശ്രമം: പിതാവിനെതിരെ കേസ്