Select Your Language

Notifications

webdunia
webdunia
webdunia
webdunia

പരിശീലകരും മുൻതാരങ്ങളും മാധ്യമങ്ങളും തന്നെ നിരന്തരം വേട്ടയാടുന്നു: രഞ്ജിത് മഹേശ്വരി

വിമര്‍ശകര്‍ തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് ട്രിപ്പിള്‍ ജംപ് താരം രഞ്ജിത് മഹേശ്വരി

പരിശീലകരും മുൻതാരങ്ങളും മാധ്യമങ്ങളും തന്നെ നിരന്തരം വേട്ടയാടുന്നു: രഞ്ജിത് മഹേശ്വരി
കൊച്ചി , ഞായര്‍, 11 സെപ്‌റ്റംബര്‍ 2016 (11:44 IST)
വിമര്‍ശകര്‍ തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് ട്രിപ്പിള്‍ ജംപ് താരം രഞ്ജിത് മഹേശ്വരി. മികച്ച പ്രകടനം നടത്തി ഒളിംപിക്സിന് യോഗ്യത നേടിയ സമയത്ത് മരുന്നടിച്ചോയെന്നു ചോദിച്ചവരുണ്ട്. റിയോ ഒളിംപിക്സിൽ മൽസരിക്കുന്നതിനു തലേദിവസംവരെ ഇത്തരം ചോദ്യങ്ങൾകൊണ്ട് താന്‍ അപമാനിക്കപ്പെട്ടുവെന്നും രഞ്ജിത് മഹേശ്വരി പറഞ്ഞു..
 
രാജ്യാന്തര മീറ്റുകളിൽ മെഡലുകൾ നേടിയ കായിക താരങ്ങളെപ്പോലും കഴിവുകെട്ടവരെന്ന് വിലയിരുത്തുന്ന വിമർശകര്‍ കായികരംഗത്തിന്റെ ശാപമാണ്. ഇത്തരത്തിലുള്ള വേട്ടയാടലിൽനിന്ന് പുതുതലമുറയെയെങ്കിലും  ഒഴിവാക്കണം. കായികമൽസരങ്ങൾക്കുള്ള വേദികൾ ഡ്രൈവിങ് പരിശീലനത്തിനുപോലും നൽകുന്നവരാണ് അത്‍ലറ്റുകളെ കുറ്റപ്പെടുത്തുന്നവരിൽ പലരുമെന്നും രഞ്ജിത് കൂട്ടിച്ചേര്‍ത്തു. 
 
(കടപ്പാട്: മനോരമ ഓണ്‍ലൈന്‍)

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കടിക്കാന്‍ വരുന്ന പട്ടിയെ സത്യവാങ്മൂലം അനുസരിച്ച് നേരിടാന്‍ സാധിക്കില്ല; അക്രമകാരികളായ നായകളെ കൊല്ലാം: കെ ടി ജലീല്‍