Publish Date: Sun, 08 Apr 2018 (11:18 IST)
Updated Date: Sun, 08 Apr 2018 (11:19 IST)
കഞ്ചാവ് വില്‍പന ചോദ്യം ചെയ്ത യുവാവിനെ തലയ്ക്കടിച്ചുകൊന്നു. കോട്ടയം പള്ളിക്കത്തോട് സ്വദേശി ഉല്ലാസ് (33) ആണു ഇരുമ്പ് വടികൊണ്ടുള്ള അടിയേറ്റു മരിച്ചത്. സംഭവത്തില്‍ ഉല്ലാസിന്റെ പ്രദേശവാസിയായ അജീഷ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രദേശത്ത് കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നു പോലീസ് അറിയിച്ചു. ഇയാളെ ചോദ്യംചെയ്തുവരികയാണ്.