Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശിവശങ്കറിനെ ചോദ്യം ചെയ്തത് ഒൻപത് മണിക്കൂർ, പൂർത്തിയായത് പുലർച്ചെ 2.15ന്

ശിവശങ്കറിനെ ചോദ്യം ചെയ്തത് ഒൻപത് മണിക്കൂർ, പൂർത്തിയായത് പുലർച്ചെ 2.15ന്
, ബുധന്‍, 15 ജൂലൈ 2020 (07:39 IST)
തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഒൻപത് മണിക്കൂറോളം ചോദ്യം ചെയ്ത് കസ്റ്റംസ് ചൊവ്വാഴ്ച വൈകിട്ട് 530 ന് ആരംഭിച്ച ചോദ്യം ചെയ്യൽ ബുധനാഴ്ച പുലർച്ചെ 12.15 വരെ നീണ്ടു. തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ ശിവശങ്കറിനെ പൂജപ്പുരയിലുള്ള വീട്ടിൽ എത്തിയ്ക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ നിർണ്ണായക വിവരങ്ങൾ ശിവശങ്കർ വെളിപ്പെടുത്തിയതായാണ് സൂചന.
 
സ്വപ്നയെ നാലു വർഷമായി അറിയാം എന്നും, സരിത്ത് സുഹൃത്താണെന്നും ശിവശങ്കർ ഉദ്യോഗസ്ഥരോട് പറഞ്ഞതായാണ് വിവരം. ശിവശങ്കർ വാടകയ്ക്കെടുത്ത ഫ്ലാറ്റിന് സമീപത്തെ ഫ്ലാറ്റിൽ സ്വപ്നയുടെ മകളും ഭർത്താവും കഴിഞ്ഞിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ജൂലൈ ഒന്ന് രണ്ട് തീയതികളിൽ തിരുവനന്തപുരത്തെ ഹിൽട്ടൻ ഇൻ ഹോട്ടലിൽ തങ്ങിയ നാലുപേരെ കുറിച്ചുള്ള സംശയത്തിന്റെ അടിസ്ഥാനത്തിൽ താമസക്കാരുടെ രജിസ്റ്ററും സിസിടിവി ദൃശ്യങ്ങളും കസ്റ്റംസ് സംഘം ശേഖരിച്ചു. ഇവരെ ശിവശങ്കർ കണ്ടതായാണ് വിവരം. നയതന്ത്ര ബാഗേജ് വിട്ടു നൽകാൻ ശിവശങ്കർ സമ്മർദ്ദം ചെലുത്തി എന്ന ആരോപണത്തിൽ കസ്റ്റംസിന് തെളിവുകൾ ലഭിച്ചോ എന്നത് വ്യക്തമല്ല.    

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശിവശങ്കറുമായി സ്വപ്‌നയും സരിത്തും ഫോണില്‍ സംസാരിച്ചതെന്ത്? മുഖ്യമന്ത്രി അന്വേഷിക്കുന്നു