Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീടിന് ചുറ്റും ഈ മരങ്ങൾ ഉണ്ടോ ? എങ്കിൽ ഇക്കാര്യം അറിയൂ !

വീടിന് ചുറ്റും ഈ മരങ്ങൾ ഉണ്ടോ ? എങ്കിൽ ഇക്കാര്യം അറിയൂ !
, തിങ്കള്‍, 13 ജൂലൈ 2020 (15:43 IST)
വാസ്തു പ്രകാരം വീടൊരുക്കുന്നതുപോലെ തന്നെ പ്രധാനമാണ് വാസ്തു അനുസരിച്ച് വീടിന്റെ പരിസരവും തയ്യാറാക്കുക എന്നത്. വൃക്ഷങ്ങൾ പ്രകൃതിയുടെ സമ്പത്താണ് എന്ന് പറയാറുണ്ട്. അതുപോലെതന്നെ ചില വൃക്ഷങ്ങൾ വീടിന്റെ ശരിയായ ദിക്കുകളിൽ നട്ടു വളർത്തുന്നത്. കുടുംബത്തിന്റെ സാമ്പത്തിക ഉന്നതിക്ക് സഹായിക്കും
 
വീടിന്റെ വടക്ക് ഭാഗത്ത് നട്ടുപിടിപ്പിക്കാൻ ഉത്തമമായ വൃക്ഷമാണ് നെല്ലി. ഫലം നൽകുന്ന വാഴ വീടിനു ചുറ്റും നട്ടുവളർത്തുന്നത് ഐശ്വര്യം നൽകും. വീടുകളിൽ ഏറ്റവും പ്രധാനമായി നട്ടു വളർത്തേണ്ട ചെടിയാണ് തുളസി. ഔഷധ ഗുണവും ഐശ്വര്യവും ഒരേസമയം നൽകുന്ന ഒരു ചെടിയാണിത്.
 
വീടിന് ചുറ്റും കവുങ്ങ് നട്ടുപിടിപ്പിക്കുന്നത് ഉത്തമമാണ്. വീടിന്റെ വടക്കുകിഴക്ക് മൂലയിൽ കണിക്കൊന്ന നട്ടു വളർത്തുന്നതിലൂടെ കുടുംബത്തിൽ സമ്പത്ത് വർധിക്കും എന്ന് ജ്യോതിഷ പണ്ഡിതൻ‌മാർ പറയുന്നു. വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വീട്ടിൽ നിന്നും നിശ്ചിത അകലത്തിൽ മാത്രമേ വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കാവു. വേരുകളുടെ സഞ്ചാരമോ മരത്തിന്റെ ഉയരമോ വീടിന് ദോഷകരമാകാതെ പ്രത്യേകം ശ്രദ്ധിക്കണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ വാസ്തുകാര്യങ്ങൾ ശ്രദ്ധിച്ചാൽ സമ്പന്നരാകാം, അറിയൂ !