അളിഞ്ഞ ജീവിതമാണ് നടിമാരുടേത്: തിരക്കഥാകൃത്ത് പറയുന്നു
നടിമാരുടേത് അളിഞ്ഞ ജീവിതം, വേശ്യാലയവും സ്വര്‍ണകടത്തും നടത്തിയിട്ട് സദാചാരത്തെ കുറിച്ച് പറയുന്നു: സി വി ബാലകൃഷ്ണന്‍
നടിമാരെ രൂക്ഷമായ ഭാഷയിൽ പരിഹസിച്ച് എഴുത്തുകാരനും തിരക്കഥാകൃത്തുമായ സി.വി ബാലകൃഷ്ണൻ. നടിമാരുടെ ജീവിതം എത്ര അളിഞ്ഞതാണെങ്കിലും സിനിമയില്‍ അവര്‍ക്ക് സദാചാരബോധം വരുമെന്ന് ബാലകൃഷ്ണൻ പറയുന്നു.
സനല്‍ കുമാര്‍ ശശിധരന്റെ എസ് ദുര്‍ഗയുമായി ബന്ധപ്പെട്ട് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബാലകൃഷ്ണൻ നടിമാരെ മോശമാക്കി സംസാരിച്ചത്. ബാലകൃഷ്ണന്റെ പരാമർശം ഇതിനോടകം വിവാദമായി കഴിഞ്ഞു.
നടിമാരുടെ ജീവിതം എത്ര അളിഞ്ഞതാണെങ്കിലും സിനിമയില്‍ അവര്‍ക്ക് സദാചാരബോധം ഉണ്ടാകുമെന്നും നക്ഷത്ര വേശ്യാലയവും സ്വര്‍ണക്കടത്തും നടത്തുകയും ചെയ്തിട്ട് സിനിമയില്‍ നല്ല ഇമേജ് ഉണ്ടാക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്.
‘എസ് ദുര്‍ഗയില്‍ ഒരുപാട് ന്യൂഡിറ്റി ഉണ്ട്. എന്നാല്‍ അതില്‍ പരിമിതികളുമുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച നടികളില്‍ പലരും നഗ്‌നരംഗങ്ങളില്‍ അഭിനയിക്കുന്നവരാണ്. അവര്‍ക്കാര്‍ക്കും ഒരു പ്രശ്‌നവുമില്ല. ഇവിടുത്തെ നടിമാര്‍ക്ക് ഒരു തരത്തിലുള്ള സദാചാരബോധമുണ്ട്. അതാണ് ഇവിടെ മാത്രം ഇത്തരം വിലക്കുകൾ' - അദ്ദേഹം പറഞ്ഞു.
പുരാവൃത്തം, ഇരട്ടക്കുട്ടികളുടെ അച്ഛന്‍, കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്നിവയുടെ തിരക്കഥാകൃത്താണ് സി.വി. ബാലകൃഷ്ണൻ.