Select Your Language

Notifications

webdunia
webdunia
webdunia
webdunia

വന്‍കിട നിര്‍മ്മാണങ്ങള്‍ക്ക് പരിസ്ഥിതി അനുമതി ഒഴിവാക്കാനാകില്ല; കേന്ദ്ര വിജ്ഞാപനം റദ്ദാക്കി ദേശീയ ഹരിത ട്രൈബ്യൂണല്‍

വന്‍കിട നിര്‍മ്മാണങ്ങള്‍ക്ക് പരിസ്ഥിതി അനുമതി വേണ്ടെന്ന കേന്ദ്ര വിജ്ഞാപനം ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കി

വന്‍കിട നിര്‍മ്മാണങ്ങള്‍ക്ക് പരിസ്ഥിതി അനുമതി ഒഴിവാക്കാനാകില്ല; കേന്ദ്ര വിജ്ഞാപനം റദ്ദാക്കി ദേശീയ ഹരിത ട്രൈബ്യൂണല്‍
ന്യൂഡല്‍ഹി , വെള്ളി, 8 ഡിസം‌ബര്‍ 2017 (12:34 IST)
വന്‍കിട നിര്‍മ്മാണങ്ങള്‍ക്ക് പരിസ്ഥിതി അനുമതി ഒഴിവാക്കാന്‍ കഴിയില്ലെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. വന്‍കിട നിര്‍മ്മാണങ്ങള്‍ക്കായി പരിസ്ഥിതി അനുമതി ആവശ്യമില്ലെന്ന 2016ലെ കേന്ദ്ര വിജ്ഞാപനമാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കിയത്.   
 
ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഈ നിയമത്തോടെ പരിസ്ഥിതി അനുമതിയില്ലാത്ത എല്ലാ നിര്‍മ്മാണങ്ങളും നിര്‍ത്തിവെക്കേണ്ടി വരുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. പരിസ്ഥിതിയെ തകര്‍ത്തുകൊണ്ടുള്ള ഒരു നിര്‍മ്മാണവും പാടില്ലെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി.
 
20,000 മുതല്‍ 1,50,000 ചതുരശ്ര മീറ്ററിനാണ് കേന്ദ്രം ഇളവ് നല്‍കിയിരുന്നത്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഉടലെടുത്ത മാന്ദ്യം മറികടക്കാനായിരുന്നു കേന്ദ്രം അത്തരമൊരു വിജ്ഞാപനം പുറത്തിറക്കിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രാർഥനയ്ക്കെത്തിയ യുവതികളെ കുത്തി കൊന്നശേഷം കൊലപാതകി ആത്മഹത്യ ചെയ്തു