Publish Date: Mon, 24 Jan 2022 (16:36 IST)
Updated Date: Mon, 24 Jan 2022 (16:39 IST)
പ്രശസ്ത കവിയും സിനിമ ഗാനരചയിതാവുമായ റഫീഖ് അഹമ്മദിനെതിരെ സിപിഎം സൈബര്‍ പോരാളികളുടെ ആക്രമണം. കെ റെയിലിനെതിരെ കവിത എഴുതിയതിനാണ് ആക്രമണം നേരിടുന്നത്. അതേസമയം നിരവധി പ്രമുഖര്‍ റഫീഖ് അഹമ്മദിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കെ റെയിലിനെ ന്യായീകരിച്ചുകൊണ്ട് സിപിഎം പ്രചരണങ്ങള്‍ നടത്തുമ്പോഴാണ് ഇത്തരമൊരു കവിത വന്നത്.
കെ റെയിലിണ്ടാക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങളില്‍ ആശങ്കവച്ചുകൊണ്ടുള്ള കവിതയാണിത്. ഫേസ്ബുക്കിലാണ് റഫീഖ് അഹമ്മദ് കവിത പോസ്റ്റുചെയ്തത്. സാറ ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ കവിയെ അനുകൂലിച്ച് രംഗത്തെത്തി. സൈബര്‍ ആക്രമണം നടത്തുന്നവരോട് കരുണ മാത്രമേയുള്ളുവെന്നും റഫീഖ് അഹമ്മദ് ഫേസ്ബുക്കില്‍ കുറിച്ചു.
സിആര്‍ രവിചന്ദ്രന്‍
Publish Date: Mon, 24 Jan 2022 (16:36 IST)
Updated Date: Mon, 24 Jan 2022 (16:39 IST)