Select Your Language

Notifications

webdunia
webdunia
webdunia
webdunia

അതിതീവ്ര ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റാകും, സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

അതിതീവ്ര ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റാകും, സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
, ഞായര്‍, 3 ഡിസം‌ബര്‍ 2023 (08:54 IST)
ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദം ഇന്ന് ചുഴലിക്കാറ്റായി മാറാന്‍ സാധ്യത. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടി ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടായിരുന്ന തീവ്ര ന്യൂനമര്‍ദ്ദമാണ് പടിഞ്ഞാറ് വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂനമര്‍ദ്ദമായത്.
 
ഇത് അടുത്ത 24 മണിക്കൂറില്‍ പടിഞ്ഞാറു വടക്കു പടിഞ്ഞാറു ദിശയില്‍ ശക്തി പ്രാപിച്ചു തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. തെക്ക് ആന്ധ്രാപ്രദേശ് തീരത്ത് നെലൂറിനും മച്ചലിപട്ടണത്തിനും ഇടയില്‍ ചൊവ്വാഴ്ച രാവിലെ ചുഴലിക്കാറ്റായി കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Election Results 2023 Live: അദ്യഫലസൂചനകൾ പുറത്ത്, സംസ്ഥാനങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടം, തെലങ്കാനയിൽ കോൺഗ്രസും രാജസ്ഥാനിൽ ബിജെപിയും മുന്നിൽ