Publish Date: Thu, 07 Jul 2022 (19:46 IST)
Updated Date: Thu, 07 Jul 2022 (19:50 IST)
കക്കയം ജലസംഭരണിയില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 756.90 അടിയായി ഉയര്‍ന്നിട്ടുണ്ട്. ജലനിരപ്പ് വേഗത്തില്‍ ഉയരുന്നതിനാല്‍ ജലസംഭരണിയില്‍ നിന്ന് വെള്ളം ഒഴുക്കുമെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്. മൂന്ന് അടിവരെ ഷട്ടര്‍ ഉയര്‍ത്തിയേക്കും. അതിനാല്‍ കുറ്റ്യാടി പുഴയ്ക്ക് സമീപത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.