നോട്ട് നാലഞ്ചുഭാഗങ്ങളായി കീറിപ്പോയോ, മാറിയെടുക്കാം!

സിആര്‍ രവിചന്ദ്രന്‍
ശനി, 11 ജനുവരി 2025 (13:44 IST)
കീറിയ നോട്ടുകള്‍ ഒരിക്കല്‍ പോലും കയ്യില്‍ വരാത്തവര്‍ ആയി ആരും തന്നെ ഉണ്ടാവില്ല. പണ്ടുകാലത്ത് ആണെങ്കില്‍ ആളുകള്‍ ഇതിന് വലിയ പ്രാധാന്യമൊന്നും നല്‍കിയിരുന്നില്ല. എന്നാല്‍ ഇന്ന് കീറിയ നോട്ടുകള്‍ ഇനിയും ചെയ്യുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ആരും തന്നെ അത് വാങ്ങാന്‍ തയ്യാറാവുകയില്ല അത് വാങ്ങാന്‍ തയ്യാറാവുകയില്ല. മൂല്യം കുറഞ്ഞ നോട്ടുകള്‍ ആണെങ്കില്‍ പലരും അതിനു വലിയ പ്രാധാന്യം നല്‍കാറില്ല എന്നാല്‍ മൂല്യം കൂടി ആണെങ്കില്‍ അവ എങ്ങനെ വിനിമയം ചെയ്യുമെന്നോര്‍ത്ത് പലരും ടെന്‍ഷനടിക്കാറുണ്ട്. 
 
എന്നാല്‍ അവ വളരെ എളുപ്പത്തില്‍ നമുക്ക് മാറി എടുക്കാന്‍ ആകും. അടുത്തുള്ള ഏതെങ്കിലും ആര്‍ബിഐയുടെ കീഴിലുള്ള കൊമേഴ്‌സ്യല്‍ ബാങ്കിലോ ആര്‍ബിഐയുടെ ഓഫീസിലോ കൊടുത്താല്‍ മതിയാകും. എന്നിരുന്നാലും അതിനു ചില നിബന്ധനകള്‍ ഉണ്ട്. കീറിയ എല്ലാ നോട്ടുകളും ഇത്തരത്തില്‍ മാറിയെടുക്കാനാകില്ല. കീറിയതാണെങ്കിലും ആ നോട്ടിന്റെ സീരിയല്‍ നമ്പര്‍ മുഴുവനായും കാണാന്‍ സാധിച്ചിരിക്കണം. കൂടാതെ നോട്ടിന്റെ ഭൂരിഭാഗവും കീറാത്ത നിലയിലും ആയിരിക്കണം. 
 
രണ്ടില്‍ കൂടുതല്‍ കഷ്ണങ്ങളായി കീറിയ നോട്ട് ആണെങ്കിലും നമുക്ക് മാറിയെടുക്കാന്‍ ആവും പക്ഷേ കീറിയ എല്ലാ ഭാഗങ്ങളും ഉണ്ടായിരിക്കണം എന്ന് മാത്രം. ചെറിയ രീതിയില്‍ തീ പിടിച്ച നോട്ടുകളും മാറിയെടുക്കാനാകും. എഴുതിയ നോട്ടുകളും ഇത്തരത്തില്‍ മാറ്റിയെടുക്കാനാവും. ഇത്തരത്തില്‍ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് ബാങ്കില്‍ പ്രത്യേകിച്ച് ഹോമോ മറ്റുകാര്യങ്ങളും ഫില്‍ ചെയ്ത് നല്‍കേണ്ടതില്ല. കഴിവതും നോട്ടുകളില്‍ എഴുതാതെയും സൂക്ഷിച്ചു കൈകാര്യം ചെയ്യുകയും ചെയ്യുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദം പ്രകടിപ്പിച്ച് തരൂര്‍

ഇന്ധനം ലാഭിക്കണം; കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ വാഹനവ്യൂഹത്തിന്റെ എണ്ണം 9 ല്‍ നിന്ന് 6 ആയി കുറച്ചു

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വിഡി സതീശന്‍ ക്ഷണിച്ചിട്ടുണ്ട്; മൂന്ന് ബിജെപി നിയുക്ത എംഎല്‍എമാരും പങ്കെടുക്കും

Census 2027 : ഇത്തവണ ഡിജിറ്റൽ, ജൂൺ 16 മുതൽ സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താം

Kerala Weather: കാലവർഷം വരുന്നേ...! സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത

അടുത്ത ലേഖനം
Show comments