Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഞ്ച് കിലോമീറ്ററിന് 20 രൂപ, എ സി യാത്ര: കൊച്ചിയിൽ ഇനി മെട്രോ കണക്റ്റ് ബസുകൾ

Kochi Metro

അഭിറാം മനോഹർ

, ശനി, 11 ജനുവരി 2025 (11:27 IST)
Kochi Metro
വിവിധ മെട്രോ സ്റ്റേഷനുകളില്‍ നിന്നുള്ള മെട്രോ കണക്ട് ഇലക്രിറ്റ് ബസുകള്‍ അടുത്ത ആഴ്ച മുതല്‍ സര്‍വീസ് തുടങ്ങും. 15 ഇലക്ട്രിക് ബസുകളാണ് സര്‍വീസ് ആരംഭിക്കുന്നത്. വിവിധ റൂട്ടുകളിലേക്ക് നടത്തിയ പരീക്ഷണ ഓട്ടം വിജയകരമായതിന് തുടര്‍ന്നാണ് നടപടി.
 
 കളമശേരി- മെഡിക്കല്‍ കോളേജ്, ഹൈക്കോര്‍ട്ട്- എം ജി റോഡ് സര്‍ക്കുലര്‍, കടവന്ത്ര- കെ പി വള്ളോന്‍ റോഡ് സര്‍ക്കുലര്‍, കാക്കനാട് വാട്ടര്‍ മെട്രോ- ഇന്‍ഫോ പാര്‍ക്ക്, കിന്‍ഫ്ര പാര്‍ക്ക്, കളക്ട്രേറ്റ് എന്നീ റൂട്ടുകളിലാണ് തുടക്കത്തില്‍ ഇലക്ട്രിക് ബസ് സര്‍വീസുകള്‍ ആരംഭിക്കുന്നത്. പൂര്‍ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത ഇലക്ട്രിക് ബസാണ് മെട്രോ കണക്റ്റിനായി സര്‍വീസ് നടത്തുക. ആലുവ - എയര്‍പോര്‍ട്ട് റൂട്ടില്‍ 80 രൂപയും മറ്റ് റൂട്ടുകളില്‍ അഞ്ച് കിലോമീറ്റര്‍ യാത്രയ്ക്ക് മിനിമം 20 രൂപയുമാണ് നിരക്ക്. 15 ഇലക്ട്രിക് ബസുകളാണ് കൊച്ചി മെട്രോക്കായി സര്‍വീസ് നടത്തുക. 33 സീറ്റുകളാണ് ബസിലുള്ളത്. മുട്ടം, കലൂര്‍,വൈറ്റില,ആലുവ എന്നിവിടങ്ങളിലാണ് ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍. ഡിജിറ്റല്‍ പെയ്‌മെന്റ് വഴിയാണ് ടിക്കറ്റ് ബുക്കിംഗ്. ക്യാഷ് ട്രാന്‍സാക്ഷനും ഉണ്ട്. യുപിഐ വഴിയും റുപേ, ഡെബിറ്റ് കാര്‍ഡ് ,കൊച്ചി 1 കാര്‍ഡ് വഴിയും പെയ്‌മെന്റ് നടത്താം.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Los Angeles Wildfire: ചൊവ്വാഴ്ച മുതൽ പടരുന്ന കാട്ടുതീ, ലോസ് ആഞ്ചലസിൽ കത്തിനശിച്ചത് 10,000ത്തിലേറെ കെട്ടിടങ്ങൾ, മരണസംഖ്യ പതിനൊന്നായി