Webdunia - Bharat's app for daily news and videos

Install App

സൗദിയിൽ നിന്നെത്തിച്ച മൃതദേഹം മാറി, കൊണ്ടുവന്നത് ശ്രീലങ്കൻ യുവതിയുടേത്; തിരിച്ചറിഞ്ഞത് ചടങ്ങുകൾക്കായി​ പെട്ടി തുറന്നപ്പോള്‍

Webdunia
വ്യാഴം, 21 മാര്‍ച്ച് 2019 (12:31 IST)
സൗദിയിൽ മരിച്ച യുവാവിന്റെ മൃതദേഹത്തിന് പകരം മാറി നാട്ടിലെത്തിച്ചത് ശ്രീലങ്കൻ യുവതിയുടെ മൃതദേഹം. ഫെബ്രുവരി 27 സൗദിയിൽ ഹൃദയാഘാതം മൂലം നിര്യാതനായ കോന്നി കുമ്മണ്ണൂർ ഈട്ടിമൂട്ടിൽ റഫീഖിന്റെ​(28) മൃതദേഹമാണ്​മാറിയത്. ​

സൗദി എയർലൈൻ വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി വീട്ടിലെത്തിക്കുകയായിരുന്നു. ബുധനാഴ്​ച രാത്രി 10 മണിക്കാണ്​ മൃതദേഹം കുമ്മണ്ണൂരിലെ വസതിയിൽ കൊണ്ടുവന്നത്​.  

സംസ്കാരചടങ്ങുകൾക്കായി​പെട്ടി തുറന്നപ്പോഴാണ്​മൃതദേഹം മാറിയ വിവരം അറിയുന്നത്​. ഇതോടെ വിവരം പൊലീസിനെ അറിയിച്ചു. പൊലീസിന്റെ നേതൃത്വത്തിൽ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിൽ എത്തിച്ചു.

മൃതദേഹം ശുചിയാക്കി എംബാം ചെയ്യുന്നതിനായി കൊണ്ടുപോകുമ്പോഴും കുഴപ്പമില്ലായിരുന്നുവെന്ന്​ ഗൾഫിൽ ഒപ്പമുണ്ടായിരുന്നവർ പറയുന്നു. എംബാം ചെയ്ത്​പെട്ടിയിലാക്കിയിടത്താണ്​മാറ്റം സംഭവിച്ചതെന്നാണ്​ നിഗമനം.
പെട്ടിയുടെ പുറത്ത്​ രേഖപ്പെടുത്തിയിരുന്ന മേൽവിലാസവും പാസ്​പോർട്ട്​ നമ്പരുമെല്ലാം റഫീഖിന്റേതായിരുന്നു. പെട്ടി തുറന്നപ്പോളാണ്​ യുവതിയുടേതാണെന്ന്​ മനസിലായത്​.

മൃതശരീരം തിരിച്ച് സൗദിയിലേക്ക് കൊണ്ടു പോയി റഫീഖിന്റെ മൃതദേഹം തിരികെ എത്തിക്കണമെങ്കിൽ ഇനി സർക്കാർ ഇടപെടലുണ്ടാവാണം എന്നാണ് റഫീഖിന്റെ കുടുംബവും പൊലീസും പറയുന്നത്. അന്യരാജ്യക്കാരിയുടെ മൃതദേഹമായതിനാൽ അത്​മടക്കി കൊണ്ടുപോകുന്നതിന്​നിയമതടസം ഏറെയാണെന്ന്​പൊലീസ്​വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്യും; റെയ്ഡില്‍ ഒന്നരക്കോടി രൂപ പിടിച്ചെടുത്തതായി സൂചന

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 34 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി

ഇനിമുതല്‍ സംസ്ഥാനത്തിനകത്തേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാന്‍ പെര്‍മിറ്റ് നിര്‍ബന്ധം

ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടിന് തന്നെ ഒന്നാം സ്ഥാനം

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു

അടുത്ത ലേഖനം
Show comments