Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ആ സെലക്ടീവ് വിമര്‍ശനം മനസിലാകുന്നുണ്ട്’ - ശാരദക്കുട്ടിക്ക് മറുപടിയുമായി കെ കെ രമ

'ആ സെലക്ടീവ് വിമര്‍ശനം മനസിലാകുന്നുണ്ട്’ - ശാരദക്കുട്ടിക്ക് മറുപടിയുമായി കെ കെ രമ
, വ്യാഴം, 21 മാര്‍ച്ച് 2019 (10:00 IST)
എഴുത്തുകാരി എസ്.ശാരദക്കുട്ടിയുടെ പരോക്ഷ വിമര്‍ശനത്തിന് മറുപടിയുമായി ആര്‍എംപി നേതാവ് കെ.കെ. രമ. ശാരദക്കുട്ടിയുടെ സെലക്ടീവ് വിമര്‍ശനം ജനത്തിനു മനസിലാകുന്നുണ്ടെന്ന് രമ പറഞ്ഞു. വളഞ്ഞുമൂക്കുപിടിക്കാതെ പി. ജയരാജനെ പിന്തുണയ്ക്കുന്നുവെന്നു പറയാന്‍ തയാറാവണമെന്നും കെ.കെ. രമ ആവശ്യപ്പെട്ടു.
 
വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ. മുരളീധരനെ പിന്തുണയ്ക്കാനുള്ള രമയുടെ തീരുമാനത്തെ വിമര്‍ശിച്ച് ശാരദക്കുട്ടി രംഗത്ത് വന്നിരുന്നു. സഖാവ് കെ.കെ.രമ, കെ.കരുണാകരന്റെ മകനു വേണ്ടി വോട്ടു ചോദിക്കും ഈ തിരഞ്ഞെടുപ്പില്‍. അച്ഛന്‍ പ്രതിനിധാനം ചെയ്ത രാഷ്ട്രീയ പ്രസ്ഥാനമാണ് മകന്റേതും. കെ.കെ.രമയുടെ വേദനയോടൊപ്പം തന്നെ മലയാളി എക്കാലവും ഓര്‍ത്തിരിക്കുന്ന ഒന്നാണ് ഈച്ചരവാര്യരുടെയും ഭാര്യയുടെയും തോരാത്ത കണ്ണുനീരുമെന്നും ശാരദക്കുട്ടി പറഞ്ഞിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വടകരയിൽ K മുരളീധരന്റെ പോസ്റ്റർ കണ്ടു ധർമ്മസങ്കടത്തിലായ മമ്മൂട്ടിയും മോഹൻലാലും !