പീഡനം മാഗസിന്‍ തയാറാക്കാനെത്തിയപ്പോള്‍; സിപിഎം ഓഫീസില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടതായി യുവതി - പൊലീസ് അന്വേഷണം ആരംഭിച്ചു

വ്യാഴം, 21 മാര്‍ച്ച് 2019 (10:32 IST)
സിപിഎം ഓഫിസില്‍ പീഡിപ്പിക്കപ്പെട്ടെന്ന യുവതിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി. പരാതി മങ്കര പൊലീസ് കേസ് റജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണത്തിനായി ചെർപ്പുളശേരി പൊലീസിന് കൈമാറിയെന്നു പാലക്കാട് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

പാലക്കാട് ചെർപ്പുളശേറി സിപിഎം ലോക്കൽ കമ്മറ്റി ഓഫീസിൽ വച്ച് പീഡനത്തിനിരയായെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. യുവജനസംഘടനാ പ്രവർത്തകരായിരുന്ന ആരോപണ വിധേയനായ യുവാവും യുവതിയും.  പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു.

ചെർപ്പുളശേരിയിലെ ഒരു കോളജിൽ പഠിക്കുന്ന സമയത്തു കഴിഞ്ഞ വർഷം മാഗസിൻ തയാറാക്കൽ ചർച്ചയ്ക്കു പാർട്ടി ഓഫിസില്‍ എത്തിയപ്പോഴാണ് പീഡനം നടന്നതെന്നും യുവതിയുടെ മെഴിയിലുണ്ട്. പീഡനത്തെ തുടർന്ന് ഗർഭിണിയായ യുവതി പ്രസവിച്ചു.

16ന് ഉച്ചയ്‌ക്ക് ഒരു മണിയോടെ മണ്ണൂർ നഗരിപ്പുറത്തു ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ടു പൊലീസ് നടത്തിയ അന്വേഷണത്തിലാണു കുഞ്ഞിന്റെ അമ്മയായ യുവതി പീഡനം സംബന്ധിച്ചു മൊഴി നൽകിയത്.

പരാതിയെ തുടർന്ന് ആരോപണ വിധേയനായ യുവാവിന്റെ മൊഴി പൊലീസ് എടുത്തിട്ടുണ്ട്. അതേസമയം,​ യുവതിയുടെ വീട്ടിൽ പോയതായാണ് യുവാവിന്റെ മൊഴിയെന്നാണ് സൂചന.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഉറങ്ങിക്കിടന്ന പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ ലിംഗം കടിച്ചെടുത്ത് വളർത്തുനായ !