Select Your Language

Notifications

webdunia
webdunia
webdunia
webdunia

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ഇതുവരെ കണ്ടെത്തിയത് 19 മൃതദേഹങ്ങള്‍; മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ഇതുവരെ കണ്ടെത്തിയത് 19 മൃതദേഹങ്ങള്‍; മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 30 ജൂലൈ 2024 (10:06 IST)
വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ ഇതുവരെ 19 മൃതദേഹങ്ങള്‍ കണ്ടെത്തി. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. പ്രദേശത്തെ നിരവധികള്‍ വീടുകള്‍ കാണാനില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വെള്ളാര്‍മല സ്‌കൂള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. വയനാട് ഇതുവരെ കാണാത്ത അത്ര വലിയ ദുരന്തമാണ് മേപ്പാടി മുണ്ടക്കൈ മേഖലയിലുണ്ടായത്. വയനാട്ടില്‍ ശക്തമായ മഴ തുടരുകയാണ്. 
 
രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തെ വയനാട്ടിലേക്ക് അയച്ചു. ടെറിട്ടോറിയല്‍ ആര്‍മി കോഴിക്കോട് 122 ബെറ്റാലിയനില്‍ നിന്നും ഒരു കമ്പനി ഉടന്‍ യാത്ര തിരിക്കും. 50പേരടങ്ങുന്ന സംഘമാണ് പുറപ്പെട്ടത്. മരണപ്പെട്ടവര്‍ക്ക് രണ്ടുലക്ഷം രൂപ വീതം ധനസഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50000രൂപയും നല്‍കും. പിഎംഎന്‍ആര്‍എഫില്‍ നിന്നാണ് സഹായം പ്രഖ്യാപിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി; മരണപ്പെട്ടവര്‍ക്ക് രണ്ടുലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു