Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോളേജ് കെട്ടിടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം; കോളേജ് ഉടമയുടേതാണെന്ന് നിഗമനം

അബ്ദുല്‍ അസീസിന്റെ മൊബൈല്‍ ഫോണ്‍ മൃതദേഹത്തിന് അടുത്തുണ്ടായിരുന്നു

dead body found in college building
, ചൊവ്വ, 31 ഡിസം‌ബര്‍ 2024 (15:47 IST)
നെടുമങ്ങാടിനടുത്ത് കരകുളത്തെ എഞ്ചിനീയറിംഗ് കോളേജ് കെട്ടിടത്തില്‍ കത്തിക്കരിഞ്ഞ നിലയിലുള്ള മുതദേഹം കണ്ടെത്തി. പി.എ.അസീസ് എഞ്ചിനീയറിംഗ് കോളേജിന്റെ പണി തീരാത്ത ഹാളില്‍ കണ്ടെത്തിയ മൃതദേഹം കോളേജ് ഉടമ മുഹമ്മദ് അബ്ദുല്‍ അസീസിന്റേതാണെന്ന് പ്രാഥമിക നിഗമനം.
 
മുല്ലശേരി  - വേങ്കോട് റോഡിലാണ് കോളേജ്. നെടുമങ്ങാട് പൊലീസ്, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 
 
അബ്ദുല്‍ അസീസിന്റെ മൊബൈല്‍ ഫോണ്‍ മൃതദേഹത്തിന് അടുത്തുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ കാര്‍ പുറത്ത് പാര്‍ക്ക് ചെയ്തിരുന്നു. 
 
സാമ്പത്തിക ബാധ്യത കാരണം ആത്മഹത്യ ചെയ്തതാകാം എന്നാണ് കരുതുന്നത്. അടുത്തിടെ ഇദ്ദേഹത്തില്‍ നിന്ന് പണം ലഭിക്കാനുള്ളവര്‍ വന്ന് ബഹളം വച്ചതായും വിവരമുണ്ട്. വിശദ വിവരങ്ങള്‍ അറിവായിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Happy New Year: 2025 നെ സ്വാഗതം ചെയ്ത് ലോകം; പുതുവര്‍ഷം ആദ്യം പിറന്നത് കിരിബത്തി ദ്വീപില്‍