Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു

കാട്ടാനയുടെ ചവിട്ടേറ്റ് റബ്ബര്‍ ടാപ്പിംഗ് തൊഴിലാളി മരിച്ചു

കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു
പാലക്കാട് , ഞായര്‍, 12 മാര്‍ച്ച് 2017 (14:59 IST)
കാട്ടാനയുടെ ആക്രമണത്തില്‍ റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയായ യുവാവ് മരിച്ചു. പുതുപ്പരിയാരം വട്ടേക്കാട് കാരക്കാട് വീട്ടില്‍ സോളി വര്‍ഗീസ് എന്ന 42 കാരനാണ് കാട്ടാനയുടെ ചവിട്ടേറ്റു മരിച്ചത്.
 
കഴിഞ്ഞ ദിവസം രാവിലെ ഏഴുമണിയോടെ വീട്ടില്‍ നിന്ന് അര കിലോമീറ്ററോളം അകലെയുള്ള റബ്ബര്‍ തോട്ടത്തിലേക്ക് പോകും‍വഴിയായിരുന്നു കാട്ടാന സോളിയെ ചവിട്ടിക്കൊന്നത്. ആനയെക്കണ്ട് ഭയന്നോടിയെങ്കിലും സോളിയെ ആന ആക്രമിക്കുകയായിരുന്നു. 
 
രണ്ടു വര്‍ഷം മുമ്പും സോളിയെ ആന ആക്രമിച്ചിരുന്നു. അന്ന് പരിക്കുകളോടെ ഇയാള്‍ കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. എ.എസ്.പി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി മേല്‍നടപടികളെടുത്തു. സംഭവത്തില്‍  നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ച് പ്രതിഷേധിച്ചെങ്കിലും പൊലീസ് ഇത് പരാജയപ്പെടുത്തി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭാര്യ കിണറ്റില്‍ വീണു - രക്ഷിക്കാനിറങ്ങിയ ഭര്‍ത്താവും കുടുങ്ങി - ഒടുവില്‍ ഫയര്‍ഫോഴ്സ് എത്തി രക്ഷിച്ചു