കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി ബാലിക മരിച്ചു
ഷാൾ കഴുത്തിൽ കുരുങ്ങി നാലാം ക്ലാസുകാരിയായ ബാലിക മരിച്ചു.
ഷാൾ കഴുത്തിൽ കുരുങ്ങി നാലാം ക്ലാസുകാരിയായ ബാലിക മരിച്ചു. മാറമ്പിള്ളി എം.ഐ.എസ് കോളേജിനടുത്ത് മരോട്ടിക്കാപ്പറമ്പിൽ സുബൈർ ഹസീന ദമ്പതികളുടെ മകൾ മെഹറുന്നീസ എന്ന പത്ത് വയസുകാരിയാണ് മരിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെ സഹോദരിമാരായ മർഫാ, മിൻഹാ എന്നിവർക്കൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് ഈ ദാരുണ സംഭവം നടന്നത്. മാതാവിന്റെ ചുരിദാർ ഷാൾ ജനലഴിയിൽ കെട്ടിയ ശേഷം പരസ്പരം ചുറ്റിക്കളിക്കുകയായിരുന്നു.
മെഹറുന്നീസയുടെ കഴുത്തിൽ ഷാൾ കുരുങ്ങിയതോടെ ബോധരഹിതയായി വീണു. മാതാവും ബന്ധുക്കളും ചേർന്ന് കുട്ടിയെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.