പുതിയ ഐഫോണുകള്‍ക്ക് 10000 രൂപ !; ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവിട്ട് ആപ്പിള്‍
പുതിയ ഐഫോണുകള്‍ 10,000 രൂപ മുതല്‍
ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ആപ്പിള്‍ തങ്ങളുടെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണ കമ്പനി ബാംഗ്ലൂരില്‍ ആരംഭിക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. മേയ് ആദ്യവാരത്തോടെ സോഫ്റ്റ്‌വയര്‍ ഹബ് സിറ്റി എന്നത് ആപ്പിള്‍ സിറ്റി ആയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബാംഗ്ലൂരില്‍ നിര്‍മ്മിക്കുന്ന ആപ്പിള്‍ ഐഫോണുകളുടെ വില 10,000 രൂപ മുതലായിരിക്കും ആരംഭിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ബാംഗ്ലൂരിലെ പ്രമുഖ വ്യവസായ മേഖലയായ പീനിയയിലാണ് ആപ്പിള്‍ കമ്പനി നിര്‍മ്മിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ ഏകദേശം കഴിഞ്ഞതായാണ് വിവരം. ബാംഗ്ലൂരിലെ ആദ്യഘട്ട വില്‍പനയായതിനാല്‍ ഐഫോണുകളുടെ വില 10,000 രൂപ മുതലാണ് ആരംഭിക്കുകയെന്നത് ഐഫോണ്‍ പ്രേമികളെ സംബന്ധിച്ചെടുത്തോളം വളരെവലിയൊരു സന്തോഷ വാര്‍ത്ത കൂടിയാണ്. ആപ്പിള്‍ ടിവി, ആപ്പിള്‍ വാച്ചുകള്‍ എന്നിവയും ഇവിടെ നിര്‍മിക്കുമെന്നാണ് പുരത്തുവരുന്ന വിവരം.