Select Your Language

Notifications

webdunia
webdunia
webdunia
webdunia

കരമനയാറ്റിൽ 2 എഞ്ചിനീയറിംഗ് വിദ്യാർഥികൾ മുങ്ങിമരിച്ചു

കരമനയാറ്റിൽ 2  എഞ്ചിനീയറിംഗ് വിദ്യാർഥികൾ മുങ്ങിമരിച്ചു

എ കെ ജെ അയ്യര്‍

, വ്യാഴം, 30 ജൂണ്‍ 2022 (13:56 IST)
തിരുവനന്തപുരം: കരമനയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ടു എഞ്ചിനീയറിംഗ് വിദ്യാർഥികൾ മുങ്ങിമരിച്ചു. ശ്രീകാര്യം സി.ഇ.ടി യിലെ മൂന്നാം വർഷ ഇലക്ട്രോണിക്സ് വിദ്യാർത്ഥിയും കോഴിക്കോട് സ്വദേശിയുമായ രാഹുൽ (22), സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി മൂവാറ്റുപുഴ ഡയസ് ജിജി ജേക്കബ് (22) എന്നിവരാണ് മുങ്ങിമരിച്ചത്.

കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചര മണിക്കായിരുന്നു അപകടം ഉണ്ടായത്. സഹവിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ആറംഗ സംഘം വട്ടിയൂർക്കാവ് മൂന്നാംമൂട് ആയിരവല്ലി ക്ഷേത്രത്തിനടുത്തുള്ള കരമനയാറ്റിലെ കടവിലാണ് കുളിക്കാൻ എത്തിയത്. രാഹുലും ഡയസും മാത്രമാണ് കടവിലേക്ക് ഇറങ്ങിയത്. എന്നാൽ ഇറങ്ങുന്ന സമയത്തു തന്നെ ഇരുവരും കാൽതെറ്റി വെള്ളത്തിലേക്ക് വീഴുകയായിരുന്നു.

കൂടെയുണ്ടായിരുന്നവരുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാർക്കും ഇവരെ രക്ഷിക്കാനായില്ല. വിവരം അറിഞ്ഞു പോലീസും ഫയർഫോഴ്‌സും എത്തിയാണ് ഇവരെ വെള്ളത്തിൽ നിന്ന് പുറത്തെടുത്തത്. ജീവന്റെ നേരിയ ചലനം ഉണ്ടായിരുന്നെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുഎഇയിൽ LGBTQ ഉത്പന്നങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ആമസോൺ