Publish Date: Wed, 29 Jun 2022 (19:01 IST)
Updated Date: Wed, 29 Jun 2022 (19:05 IST)
സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകൾ ഉയരുന്നു. ഇന്ന് 4805 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 7 പേർ മരണപ്പെട്ടു. ഇന്നലെയും സംസ്ഥാനത്ത് നാലായിരത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
രാജ്യത്ത് ഇന്നലെ 14,506 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് നീങ്ങുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.35 ശതമാനമായി ഉയർന്നു. കേരളം, മഹാരാഷ്ട എന്നീ സംസ്ഥാനങ്ങളിലാണ് ഭൂരിഭാഗം കേസുകളും റിപ്പോർട്ട് ചെയ്യുന്നത്.