Publish Date: Fri, 16 Jun 2023 (13:05 IST)
Updated Date: Fri, 16 Jun 2023 (13:07 IST)
ഇടുക്കി: മാട്ടുപ്പെട്ടിയിലെ തോട്ടം തൊഴിലാളിയായ യുവാവ് വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ ദുരൂഹത. കണ്ണൻദേവൻ കമ്പനിയുടെ മാട്ടുപ്പെട്ടി എസ്റ്റേറ്റിലെ കുട്ടിയാർ ഡിവിഷനിൽ കെ.പാണ്ടി എന്ന ഇരുപത്തെട്ടുകാരനാണ് മരിച്ചത്.
കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞായിരുന്നു ഇയാളെ വീട്ടിലെ കട്ടിലിൽ അനക്കമില്ലാതെ കിടക്കുന്ന രീതിയിൽ ഭാര്യ ഗായത്രി കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൂന്നാ പോലീസ് എസ്.എച്ച്.ഒ രാജൻ കെ.അരമനയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മരണത്തിൽ അസ്വാഭാവികത കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റുമോർട്ടത്തിനായി മാറ്റിയിട്ടുണ്ട്.
പാണ്ടി ഭാര്യയുമായി സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടായിരുന്നു എന്നും കഴിഞ്ഞ ദിവസം ഭാര്യയ്ക്ക് മർദ്ദനം ഏട്ടാ സാഹചര്യത്തിൽ മൂന്നാർ പോലീസ് ഇരുവരെയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ജയകൃഷ്ണൻ, ജയശ്രീ എന്നിവർ മക്കൾ.