Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആദിവാസി സ്ത്രീയുടെ മരണം കൊലപാതകമെന്ന് പോലീസ്

സംഭവത്തില്‍ മരിച്ച സ്ത്രീയുടെ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.

Murder Peerumed Attack 
കൊലപാതകം പിരുമേട് ആക്രമണം

എ കെ ജെ അയ്യർ

, ഞായര്‍, 15 ജൂണ്‍ 2025 (12:28 IST)
ഇടുക്കി: കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു എന്ന സംഭവം കൊലപാതകമെന്നു പോലീസ് കണ്ടെത്തി. സംഭവത്തില്‍ മരിച്ച സ്ത്രീയുടെ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.
പീരുമേട്ടില്‍ വനത്തിനുള്ളില്‍ മരിച്ച ആദിവാസി സ്ത്രീയുടെ മൃതദേഹം പോസ്റ്റ് മാര്‍ട്ടം നടത്തിയാണ് സംഭവം കൊലപാതകമെന്നു സ്ഥിരീകരിച്ചത്.
 
 
പീരുമേട് തോട്ടാപ്പുര ഭാഗത്ത് താമസിച്ചിരുന്ന സീത (42) ആണ് കൊല്ലപ്പെട്ടത്.വനത്തില്‍ വച്ച് കാട്ടാന ആക്രമിച്ചു എന്നാണ് ഭര്‍ത്താവ് ബിനു പറഞ്ഞിരുന്നത്. ഇയാളുടെ മൊഴിയില്‍ സംശയം തോന്നിയതോടെ പോലീസ് ഭര്‍ത്താവ് ബിനുവിനെ കസ്റ്റഡിയില്‍ എടുത്തു വിശദമായി ചോദ്യം ചെയ്തു.വന്യ മൃഗ ആക്രമണ ലക്ഷണം ഒന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയില്ല .
 
മരിച്ച സീനയുടെ തല പല തവണ പരുക്കന്‍ പ്രതലത്തില്‍ ഇടിപ്പിച്ചുവെന്ന് കണ്ടെത്തി. ഇതിനൊപ്പം തലക്ക് പുറകില്‍ വീണ പാടുമുണ്ട്. മുഖത്തും കഴുത്തിലും മല്‍പ്പിടുത്തം നടന്ന പാടുകളും കഴുത്തിനു ശക്തിയായി അമര്‍ത്തി പിടിച്ചിട്ടുണ്ട്. ഇടത് വശത്തെ ഏഴു വാരിയെല്ലുകളും വലത് വശത്തെ ആറു വാരിയെല്ലുകളും പൊട്ടിയിട്ടുണ്ട്.മൂന്നെണ്ണം ശ്വാസകോശത്തില്‍ കയറിയിട്ടുണ്ട് എന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റു വിവരങ്ങള്‍ അറിവായിട്ടില്ല.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Fathers Day 2025: എന്തുകൊണ്ടാണ് ഫാദേഴ്സ് ഡേ ഇന്ന് ആഘോഷിക്കുന്നത്, പിന്നിലുള്ള കഥ എന്തെന്ന് അറിയാമോ