ആര്യനാട് : മദ്യലഹരിയിൽ ഇലക്ട്രിക് പോസ്റ്റിൽ കയറിയ മധ്യവയസ്‌കൻ ഷോക്കേറ്റു മരിച്ചു. പുനലാൽ ചക്കിപ്പാറ കിഴക്കുംകര വീട്ടിൽ സ്റ്റാൻലി എന്ന 52 കാരനാണ് ദാരുണമായി മരിച്ചത്.
ആര്യനാട് പുനലാൽ ചക്കിപ്പറയിൽ ഇന്ന് രാവിലെ എട്ടു മണിയോടെയാണ് സംഭവം നടന്നത്. മദ്യലഹരിയിൽ സഹോദരനുമായി വഴക്കിട്ടാണ് ഇയാൾ ഇലക്ട്രിക് പോസ്റ്റിനു മുകളിൽ കയറിയത്.