Publish Date: Fri, 12 May 2023 (17:02 IST)
Updated Date: Fri, 12 May 2023 (17:05 IST)
തിരുവനന്തപുരം: യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആറ്റുകാൽ ബണ്ട് റോഡ് എസ്.ജി.എസ് ബിൽഡിംഗിൽ താമസം അരുൺ നായർ (34) ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്.
വീടിനോട് ചേർന്ന് ഇയാൾ വർക്ക് ഷോപ്പ് നടത്തിയിരുന്നു. കഴിഞ്ഞ ദിവസം രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ ചില അടിപിടി കേസുകളിൽ ഉൾപ്പെട്ടിരുന്നതായി പോലീസ് വെളിപ്പെടുത്തി. ഒറ്റയ്ക്ക് താമസിച്ചിരുന്ന ഇയാൾ കഴിഞ്ഞ ദിവസം സംഘം ചേർന്ന് മദ്യപിച്ചതായി അറിയാൻ കഴിഞ്ഞെന്ന് പോലീസ് വെളിപ്പെടുത്തി.
പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട്. ആത്മഹത്യയാണോ മരണത്തിൽ ദുരൂഹത ഉണ്ടോ എന്നിവ സംബന്ധിച്ച് പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷമേ തീരുമാനിക്കാൻ കഴിയു എന്നാണ് പോലീസ് പറയുന്നത്.