Webdunia - Bharat's app for daily news and videos

Install App

മുഖ്യമന്ത്രിയെ ഇന്നു വൈകുന്നേരത്തിനകം വധിക്കുമെന്ന് അജ്ഞാത സന്ദേശം; സുരക്ഷ ശക്തമാക്കി പൊലീസ്

പിണറായി വിജയന് വധഭീഷണി

Webdunia
വെള്ളി, 29 ഡിസം‌ബര്‍ 2017 (14:23 IST)
മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് അജ്ഞാതന്റെ ഭീഷണി.  തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് അജ്ഞാതന്റെ വധഭീഷണി സന്ദേശം എത്തിയിരിക്കുന്നത്. സന്ദേശത്തിന്റെ ഉറവിടം എവിടെയാണെന്ന് കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
 
ഒറ്റപ്പാലം സ്വദേശിയായ ഒരു സ്ത്രീയുടെ പേരിലുള്ള സിമ്മില്‍നിന്നാണ് ഭീഷണി സന്ദേശമെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. പിണറായി വിജയനെ ഇന്ന് തന്നെ വധിക്കുമെന്നായിരുന്നു ഫോണില്‍ പറഞ്ഞത്. കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാന്‍ പൊലീസ് ശ്രമിച്ചെങ്കിലും അപ്പോഴേക്കും ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. 
 
ഈ സിമ്മിന്റെ ഉടമയെ തിരിച്ചറിഞ്ഞ പൊലീസ്, ആരാണ് ഈ സിം ഉപയോഗിക്കുന്നതെന്ന കാര്യം കണ്ടെത്താനുള്ള ശ്രമത്തിലാണ്. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണത്തില്‍ ഉടന്‍ തന്നെ ഭീഷണി ഉയര്‍ത്തിയ ആളെ പിടികൂടാന്‍ കഴിയുമെന്നാണ് കരുതുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; തീയതി പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

അതിതീവ്ര മഴ: മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കണ്ടെയ്‌നറുകൾ കരയ്ക്കടിഞ്ഞാൽ തൊടരുത്, അകത്ത് എന്താണുള്ളതെന്ന് പറയാൻ കഴിയില്ലെന്ന് മന്ത്രി

വേടനെതിരെ പരാതി നല്‍കിയത് എന്ത് അടിസ്ഥാനത്തില്‍; ബി.ജെ.പി കൗണ്‍സിലറിന് സംസ്ഥാന നേതൃത്വത്തിന്റെ താക്കീത്

കപ്പല്‍ ചുഴിയില്‍പ്പെട്ടു? കണ്ടെയ്‌നറുകള്‍ വീണ്ടെടുക്കാന്‍ തീവ്രശ്രമം, ജീവനക്കാർ സുരക്ഷിതർ

അടുത്ത ലേഖനം
Show comments