Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹൻ ഭാഗവത് സ്വാതന്ത്ര്യദിനത്തിൽ സ്കൂളിൽ പതാക ഉയർത്തിയ സംഭവം: നടപടിക്ക് മുഖ്യമന്ത്രിയുടെ നിർദേശം

ക്രിമിനൽ കേസ് നിലനിൽക്കുമോയെന്ന് പരിശോധിക്കാൻ മുഖ്യമന്ത്രി

മോഹൻ ഭാഗവത് സ്വാതന്ത്ര്യദിനത്തിൽ സ്കൂളിൽ പതാക ഉയർത്തിയ സംഭവം: നടപടിക്ക് മുഖ്യമന്ത്രിയുടെ നിർദേശം
, വെള്ളി, 29 ഡിസം‌ബര്‍ 2017 (11:09 IST)
ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ ആർ എസ് എസ് മേധാവി മോഹൻ ഭാഗവത് പാലക്കാടുള്ള സ്കൂളിൽ ദേശീയ പതാക ഉയർത്തിയ സംഭവത്തിൽ നടപടി. സംഭവത്തിൽ മോഹൻ ഭാഗവതിനെതിരെ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. സ്കൂൾ മാനേജർക്കും പ്രധാന അധ്യാപകനുമെതിരെ നടപടി എടുക്കാനാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്.
 
ക്രിമിനൽ കേസ് നിലനിൽക്കുമോയെന്നു പരിശോധിക്കാൻ പൊലീസിനോടും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ജില്ലാ ഭരണകൂടത്തിന്‍റെ വിലക്ക് മറികടന്ന് എയ്ഡഡ് സ്കൂളിൽ ദേശീയ പതാക ഉയർത്തിയ സംഭവത്തിൽ നടപടി വേണമെന്ന് നേരത്തെ ജില്ലാ കലക്ടർ ആവശ്യപ്പെട്ടിരുന്നു. 
 
ചട്ടലംഘനം നടത്തിയ സ്കൂളിന്‍റെ പ്രധാന അധ്യാപകനെ സസ്പെൻഡ് ചെയ്യണമെന്നും കേസെടുക്കണമെന്നും ചൂണ്ടിക്കട്ടി മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ വകുപ്പിനും ഇത് സംബന്ധിച്ച റിപ്പോർട്ട് കലക്ടർ കൈമാറിയിരുന്നു. പാലക്കാട് കർണകിയമ്മൻ സ്കൂളിലാണ് മോഹൻ ഭാഗവത് പതാക ഉയർത്തിയത്. 
 
സ്കൂളുകളിൽ ദേശീയപതാക ഉയർത്തേണ്ടത് ജനപ്രതിനിധികളോ പ്രധാനാധ്യാപകരോ ആയിരിക്കണമെന്ന് വ്യക്തമാക്കി പൊതുവിദ്യാഭ്യാസവകുപ്പ് സർക്കുലർ ഇറക്കിയിരുന്നു. ഇത് ലംഘിച്ചാണ് ഭാഗവത് പതാക ഉയർത്തിയത്. തുടർന്ന് സ്കൂളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ അദ്ദേഹം സംസാരിക്കുകയും ചെയ്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പള്ളികളും ചാപ്പലുകളും ഇനി സിനിമാ ചിത്രീകരണത്തിനു നല്‍കില്ലെന്ന് സിറോ മലബാര്‍ സഭ