Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുളകുപൊടി വിതറി എട്ടു ലക്ഷം തട്ടിയ പ്രതി പിടിയില്‍

മുളകുപൊടി വിതറി എട്ടു ലക്ഷം തട്ടിയ പ്രതി പിടിയില്‍

എ കെ ജെ അയ്യര്‍

, ശനി, 12 ഡിസം‌ബര്‍ 2020 (18:50 IST)
തലശേരി: മുളകുപൊടി വിതറി എട്ടു ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതിയെ പോലീസ് പിടികൂടി.  കണ്ണൂര്‍ വാരം വലിയന്നൂര്‍ സ്വദേശി റുഖിയ മന്‍സിലില്‍ അഫ്‌സല്‍ എന്ന 27  കാരനാണ് തലശേരി പോലീസിന്റെ വലയിലായത്. നവംബര്‍ പതിനാറിനാണ് പഴയ ബസ് സ്റ്റാന്‍ഡ് എം.ജി റോഡിലെ ടി.ബി ഷോപ്പിംഗ് പരിസരത്തു വച്ച് മുഖത്ത് മുളക് പൊട്ടി വിതറി എട്ടു ലക്ഷം രൂപ തട്ടിയെടുത്ത് എന്നതാണ് കേസ്.
 
എം.ജി.റോഡിലെ സഹകരണ ബാങ്കില്‍ പണയം വച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ എടുക്കാന്‍ എത്തിയവരുടെ എട്ടു ലക്ഷം രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്. പണം തട്ടിയെടുത്ത ശേഷം ഇയാള്‍ ഒളിവില്‍ പോയി. പ്രതിയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ വച്ചാണ് ഇയാളെ വയനാട്ടു നിന്ന് പിടികൂടിയത്. ഡി.വൈ.എസ് പി മൂസ വള്ളിക്കാടന്റെ  നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
 
പണയമെടുക്കാനായി ധര്‍മ്മടം സ്വദേശി റഫീസ് എന്നയാള്‍ക്കൊപ്പം സഹായി ആയി തൊട്ടുമ്മല്‍ സ്വദേശി മുഹമ്മദലി, കണ്ണൂര്‍ സ്വദേശി നൂറു തങ്ങള്‍ എന്നിവരും ഉണ്ടായിരുന്നു. എന്നാല്‍ ഇവരില്‍ പെട്ട നൂറു തങ്ങളുടെ സഹായത്തോടെയായിരുന്നു പണം തട്ടിയെടുക്കല്‍ നാടകം അരങ്ങേറിയത് എന്ന പോലീസ് വെളിപ്പെടുത്തി. സംഭവത്തില്‍ ഇനിയും രണ്ട് പേരെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് വെളിപ്പെടുത്തി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 5949 പേര്‍ക്ക്; മരണം 32; രോഗമുക്തി 5268 പേര്‍ക്ക്