ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഇൻലാന്റ് നാവിഗേഷൻ കോർപറേഷനും ഇഎംസിസിയും ഉണ്ടാക്കിയ ധാരണപത്രം സർക്കാർ ഇന്ന് പുനഃപരിശോധിക്കും. സർക്കാർ നയങ്ങൾക്കെതിരായി എന്തെങ്കിലും ഉപാധികൾ കരാറിലുണ്ടെങ്കിൽ റദ്ദാക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദേശം.
മുഖ്യമന്ത്രിയുടെ കീഴിലുള്ള ഒരു വകുപ്പ്, മുഖ്യമന്ത്രി അറിയാതെ ധാരണാപത്രവുമായി മുന്നോട്ട് പോയതിൽ അതൃപ്‌തിയുണ്ട്.400 ട്രോളറുകളും അഞ്ച് മദർ വെസ്സലുകളും നിർമ്മിക്കാൻ ഇ.എം.സി.സിയുമായി കെഎസ്ഐഎന്‍സി ഉണ്ടാക്കിയ ധാരണപത്രം റദ്ദാക്കാനാണ് മുഖ്യമന്ത്രി ഇന്നലെ നിർദേശം നൽകിയത്. ധാരണപത്രം റദ്ദാക്കിയുള്ള തീരുമാനം ഇന്നുണ്ടായേക്കും.
അതേസമയം , ആഴക്കടൽ മത്സ ബന്ധനത്തിന് അമേരിക്കൻ കമ്പനിക്ക് അനുമതി കൊടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് മത്സ്യമേഖല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കെഎസ്ഐഎൻസി ഓഫീസിലേക്ക് മാർച്ച് നടത്തും.സിപിഎം അനുകൂല സംഘടന ഒഴിച്ച് മത്സ്യ മേഖലയിലെ മുഴുവൻ സംഘടനകളും സമരത്തിൽ പങ്കാളികളാകും.