Publish Date: Fri, 19 Feb 2021 (07:23 IST)
Updated Date: Fri, 19 Feb 2021 (07:26 IST)
തുടർച്ചയായ പന്ത്രാണ്ടാം ദിവസവും ഇന്ധന വില മുടക്കമില്ലാതെ വർധിപ്പിച്ച് എണ്ണക്കമ്പനികൾ. പെട്രോളിന് 31 പൈസയും, ഡീസലിന് 34 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത ഒരു ലിറ്റർ പെട്രോളിന്റെ വില 92 രൂപ കടന്നു. തിരുവനന്തപുരം നഗരത്തിൽ പെട്രോൾ വില 92 രൂപ 07 പൈസയായി ഉയർന്നു. തിരുവനന്തപുരം പാറശാലയിൽ പെട്രോൾ വില 92 രൂപ 27 പൈസയാണ്. തിരുവനന്തപുരം നഗരത്തിൽ ഡീസലിന് 86 രൂപ 61 പൈസ നൽകണം. കൊച്ചിയിൽ പെട്രോൾ വില 90 രൂപ 36 പൈസയായി. 85 രൂപ 05പൈസയാണ് കൊച്ചിയിൽ ഡീസസൽ വില. ഈ മാസം മാത്രം ഡീസലിന് 4.26 പെട്രോളിന് 3.83 രൂപയുമാണ് വർധിച്ചത്. രാജ്യത്തെ പല ഭാഗങ്ങളിലും പെറോൾ വില 100 കടന്നിരിയ്ക്കുകയാണ്.