‘കവിതാ മോഷണ വിവാദം കേട്ട് ദുഃഖം തോന്നി, അവർക്ക് കുട്ടികളെ പഠിപ്പിക്കാൻ അർഹതയുണ്ടോ?'; ദീപാ നിശാന്തിനെതിരെ ടി പത്മനാഭൻ
ദീപാ നിശാന്തിനെതിരെ ടി പത്മനാഭൻ
കവിതാ മോഷണാ വിവാദത്തിൽ സഹിത്യകാരിയും അധ്യാപികയുമായ ദീപാ നിശാന്തിനെതിരെ സാഹിത്യകാരൻ ടി പത്മനാഭൻ.
കവിതാ മോഷണ വിവാദം കേട്ട് ദുഃഖം തോന്നി. ദീപയ്‌ക്ക് കുട്ടികളെ പഠിപ്പിക്കാൻ അർഹതയുണ്ടോ. ബാലാമണിയമ്മയും സുഗത കുമാരിയും വിഹരിച്ച മേഖലയിലാണ് ഇങ്ങനെ നടന്നതെന്നും പത്മനാഭൻ കൂട്ടിച്ചേർത്തു.
സിപിഎം അധ്യാപക സംഘടനയായ കെഎസ്ടിഎ നടത്തിയ വിദ്യാഭ്യാസ മഹോത്സവ വേദിയിൽ വച്ചായിരുന്നു ടി പത്മനാഭന്‍റെ വിമർശനം.
അധ്യാപക സംഘടന പുറത്തിറക്കിയ മാസികയിലാണ് ദീപാ നിശാന്തിന്റെ പേരിൽ കലേഷിന്റെ കവിത പ്രസിദ്ധീകരിച്ചത്. വിവാദമായതിന്റെ പശ്ചാത്തലത്തിൽ ദീപ ഖേദം പ്രകടിപ്പിച്ചിരുന്നു.
സ്വന്തം കവിത എന്ന് തെറ്റിദ്ധരിപ്പിച്ച് സർവ്വീസ് മാഗസിനിൽ പ്രസിദ്ധീകരിക്കാൻ തനിക്ക് കവിത തന്നത് എം ജെ ശ്രീചിത്രൻ ആണെന്നും ദീപ വിശദീകരിച്ചിരുന്നു.