Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ധാര്‍മികത എന്നൊന്ന് ഉണ്ടെന്ന കാര്യം വിസ്‌മരിക്കരുത്’; ദീപാ നിശാന്തിനെതിരെ മിഥുന്‍ മാനുവല്‍ തോമസ്

‘ധാര്‍മികത എന്നൊന്ന് ഉണ്ടെന്ന കാര്യം വിസ്‌മരിക്കരുത്’; ദീപാ നിശാന്തിനെതിരെ മിഥുന്‍ മാനുവല്‍ തോമസ്

‘ധാര്‍മികത എന്നൊന്ന് ഉണ്ടെന്ന കാര്യം വിസ്‌മരിക്കരുത്’; ദീപാ നിശാന്തിനെതിരെ മിഥുന്‍ മാനുവല്‍ തോമസ്
കൊച്ചി , ഞായര്‍, 9 ഡിസം‌ബര്‍ 2018 (14:30 IST)
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ദീപാ നിശാന്ത് ഉള്‍പ്പടെയുള്ളവർ നടത്തിയ ഉപന്യാസരചനാ മത്സരത്തിന്റെ മൂല്യനിര്‍ണയം റദ്ദാക്കിയതിന് പിന്നാലെ ദീപയ്‌ക്കെതിരെ വിമര്‍ശനവുമായി സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്.

വിധികര്‍ത്താവാകുന്നതില്‍ നിന്ന് ദിപാ സ്വയം മാറി നില്‍ക്കാമായിരുന്നെന്നും ധാര്‍മികത എന്നൊന്ന് ഉണ്ടെന്ന കാര്യം വിസ്മരിക്കരുതെന്നും മിഥുന്‍ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ വ്യക്തമാക്കി.

മിഥുന്റെ ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണ രൂപം:-

ധാർമികത എന്നൊന്ന് ഉണ്ട് ദീപ നിശാന്ത് ..!! വിധി കർത്താവാകുന്നതിൽ നിന്നും സ്വയം മാറി നിൽക്കാമായിരുന്നു..!! നിങ്ങൾ ഒരിക്കൽ എങ്കിലും സംസ്ഥാന കലോത്സവത്തിൽ / സർവകലാശാലാ സോണൽ മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള ആളാണ് എങ്കിൽ ഈ അവസരത്തിൽ വിധി കർത്താവിന്റെ വേഷം എടുത്തണിയില്ലായിരുന്നു..!! Just stating a fact.., that’s all..!!

കലോത്സവത്തില്‍ ദീപാ നിശാന്ത് ഉള്‍പ്പടെയുള്ളവർ  നടത്തിയ ഹൈസ്‌കൂള്‍ വിഭാഗം ഉപന്യാസരചനാ മത്സരത്തിന്റെ മൂല്യനിര്‍ണയം റദ്ദാക്കിയിരുന്നു.

ഹയര്‍ അപ്പീല്‍ ജൂറി സന്തോഷ് എച്ചിക്കാനത്തിന്റെ നേതൃത്വത്തിലുള്ള 13 അംഗ ഉന്നതാധികാര സമിതിയാണ് പുനര്‍ മൂല്യനിര്‍ണ്ണയം നടത്തിയത്. സംസ്ഥാനതല അപ്പീല്‍ കമ്മറ്റിയുടേതാണ് തീരുമാനം.

കവിതാമോഷണ വിവാദത്തില്‍പ്പെട്ട ദീപ, മൂല്യനിര്‍ണയം നടത്തുന്നതിനെതിരേ കലോത്സവവേദിയിൽ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്നാണ് പുനര്‍മൂല്യ നിര്‍ണയം നടത്താന്‍ കലോത്സവ അപ്പീല്‍ കമ്മിറ്റി തീരുമാനിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കണ്ണൂര്‍ വിമാനത്താവള പദ്ധതി യുഡിഎഫ്‌ നിശ്ചലമാക്കി; ഉമ്മൻചാണ്ടി സർക്കാരിനെ പരിഹസിച്ച് മുഖ്യമന്ത്രി