Publish Date: Thu, 26 Sep 2024 (14:10 IST)
Updated Date: Thu, 26 Sep 2024 (14:16 IST)
ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട് താത്കാലിക പടക്ക വില്പന ലൈസന്‍സിനുള്ള അപേക്ഷകള്‍ സെപ്റ്റംബര്‍ 30 വൈകിട്ട് അഞ്ച് മണിക്ക് മുന്‍പായി കളക്ടറേറ്റില്‍ ലഭ്യമാക്കണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ അറിയിച്ചു.
അതേസമയം ദീപാവലി പ്രമാണിച്ച് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഫൈനല്‍ പരീക്ഷ നീട്ടിവച്ചു. ദീപാവലിയെ തുടര്‍ന്നാണ് പരീക്ഷ മാറ്റിവയ്ക്കുന്നതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ അറിയിച്ചു. പുതുക്കിയ തീയതി അനുസരിച്ച്നവംബര്‍ 3മുതല്‍ 13 വരെയാണ് സിഎ ഫൈനല്‍ പരീക്ഷകള്‍ നടക്കുക.