Southern Railway: ദീപാവലി തിരക്ക് കുറയ്ക്കാന്‍ രണ്ട് പ്രത്യേക ട്രെയിനുകള്‍; അറിയാം സമയക്രമം
തിരക്ക് പരിഗണിച്ച് ബംഗളൂരുവില്‍ നിന്ന് കൊല്ലത്തേക്ക് രണ്ട് സെറ്റ് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ നടത്തും
Southern Railway: ദീപാവലി ഉത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ അധിക തിരക്ക് ഒഴിവാക്കുന്നതിനായി ദക്ഷിണ റെയില്‍വെ പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചു. ബംഗളൂരുവില്‍ നിന്ന് കൊല്ലത്തേക്കും തിരികെയും ഉള്‍പ്പെടെ നിരവധി സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ടാകും. സ്‌പെഷ്യല്‍ ട്രെയിനുകളിലേക്കുള്ള അഡ്വാന്‍സ് റിസര്‍വേഷന്‍ ആരംഭിച്ചു.
കൊല്ലം റൂട്ടിലെ പ്രധാന സ്‌പെഷ്യല്‍ ട്രെയിനുകള്‍ (SMVT ബംഗളൂരു - കൊല്ലം - ബാംഗ്ലൂര്‍ കന്റോണ്‍മെന്റ്)
തിരക്ക് പരിഗണിച്ച് ബംഗളൂരുവില്‍ നിന്ന് കൊല്ലത്തേക്ക് രണ്ട് സെറ്റ് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ നടത്തും.
1. ട്രെയിന്‍ നമ്പര്‍ 06561/06562
06561 എസ്.എം.വി.ടി ബംഗളൂരു - കൊല്ലം എക്‌സ്പ്രസ് സ്‌പെഷ്യല്‍: ഈ ട്രെയിന്‍ ഒക്ടോബര്‍ 16-ന് (വ്യാഴാഴ്ച) ഉച്ചകഴിഞ്ഞ് മൂന്നിനു എസ്.എം.വി.ടി ബംഗളൂരുവില്‍ നിന്ന് പുറപ്പെടും. അടുത്ത ദിവസം (വെള്ളിയാഴ്ച) രാവിലെ 6.20 നുകൊല്ലത്ത് എത്തും (ഒരു സര്‍വീസ്).
06562 കൊല്ലം - ബാംഗ്ലൂര്‍ കന്റോണ്‍മെന്റ് എക്‌സ്പ്രസ് സ്‌പെഷ്യല്‍: മടക്ക ട്രെയിന്‍ ഒക്ടോബര്‍ 17-ന് (വെള്ളിയാഴ്ച) 10.45 ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം (ശനിയാഴ്ച) 03.30 മണിക്ക് ബാംഗ്ലൂര്‍ കന്റോണ്‍മെന്റില്‍ എത്തും (ഒരു സര്‍വീസ്).
2. ട്രെയിന്‍ നമ്പര്‍ 06567/06568
06567 എസ്.എം.വി.ടി ബംഗളൂരു - കൊല്ലം എക്‌സ്പ്രസ് സ്‌പെഷ്യല്‍: ഈ ട്രെയിന്‍ ഒക്ടോബര്‍ 21-ന് (ചൊവ്വാഴ്ച) രാത്രി 11 നു എസ്.എം.വി.ടി ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം 12.55 മണിക്ക് കൊല്ലത്ത് എത്തും (ഒരു സര്‍വീസ്)
06568 കൊല്ലം - ബാംഗ്ലൂര്‍ കന്റോണ്‍മെന്റ് എക്‌സ്പ്രസ് സ്‌പെഷ്യല്‍: മടക്ക ട്രെയിന്‍ ഒക്ടോബര്‍ 22-ന് (ബുധനാഴ്ച) വൈകിട്ട് അഞ്ചിനു കൊല്ലത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം (വ്യാഴാഴ്ച) 09.45 മണിക്ക് ബാംഗ്ലൂര്‍ കന്റോണ്‍മെന്റില്‍ എത്തും (ഒരു സര്‍വീസ്).