Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാമുകിയെ കൊന്ന് മൃതദേഹം ഫ്രീസറില്‍ വെച്ചു, മണിക്കൂറുകള്‍ക്കകം മറ്റൊരു വിവാഹം; ഡല്‍ഹിയില്‍ 24 കാരന്‍ അറസ്റ്റില്‍

Delhi Women's Dead body found from freezer
, ബുധന്‍, 15 ഫെബ്രുവരി 2023 (13:02 IST)
ലിവിങ് ടുഗെദര്‍ പങ്കാളിയെ കൊലപ്പെടുത്തിയ 24 കാരന്‍ അറസ്റ്റില്‍. 24 കാരനായ സഹില്‍ ഗെല്ലോട്ടാണ് പൊലീസിന്റെ പിടിയിലായത്. നിക്കി യാദവ് (25) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. നിക്കിയെ കൊന്ന ശേഷം മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. 
 
പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മിത്രോണ്‍ ഗ്രാമത്തിലുള്ള തന്റെ സ്വന്തം ധാബയിലെ ഫ്രീസറിലാണ് സഹില്‍ കാമുകിയുടെ മൃതദേഹം സൂക്ഷിച്ചത്. കൊലപാതകം നടന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹം ഫ്രീസറില്‍ നിന്ന് കണ്ടെത്തിയത്. 
 
മറ്റൊരു വിവാഹം കഴിക്കാന്‍ വേണ്ടിയാണ് പ്രതി കൊല നടത്തിയത്. കാമുകിയെ കൊന്ന ശേഷം സഹില്‍ മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. മൊബൈല്‍ ഫോണ്‍ ഡാറ്റ കേബിള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്. അതിനുശേഷം മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ചു. 
 
2018 ജനുവരിയിലാണ് സഹിലും നിക്കിയും ആദ്യമായി കണ്ടുമുട്ടുന്നത്. എസ്.എസ്.സി പരീക്ഷയ്ക്ക് വേണ്ടി ഒരുങ്ങുകയായിരുന്ന നിക്കി ഒരു സ്വകാര്യ കോച്ചിങ് സെന്ററില്‍ പരിശീലനത്തിനു പോയിരുന്നു. മെഡിക്കല്‍ എന്‍ട്രന്‍സിന് വേണ്ടി തയ്യാറെടുത്തിരുന്ന സഹില്‍ പ്രദേശത്ത് തന്നെയുള്ള ഒരു ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പഠിച്ചിരുന്നത്. ഇവര്‍ ഒന്നിച്ചാണ് സ്ഥിരം കോച്ചിങ് സെന്ററില്‍ പോയിരുന്നത്. അങ്ങനെ ഇരുവരും പ്രണയത്തിലായി. ഗ്രേറ്റര്‍ നോയ്ഡയിലെ ഒരു സ്വകാര്യ കോളേജില്‍ ഒന്നിച്ച് പഠിക്കാന്‍ തുടങ്ങിയ ഇവര്‍ പിന്നീട് വീട് വാടകയ്‌ക്കെടുത്ത് ഒന്നിച്ച് താമസിക്കാന്‍ തുടങ്ങി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മന്ത്രവാദത്തിനെത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇമാം അറസ്റ്റിൽ