Select Your Language

Notifications

webdunia
webdunia
webdunia
webdunia

കണ്ണൂരില്‍ നവവധു ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് കോടതിയില്‍ കീഴടങ്ങി

Dengu Fever Kerala
കണ്ണൂരില്‍ നവവധു ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് കോടതിയില്‍ കീഴടങ്ങി. കതിരൂര്‍ നാലാംമൈലിനടുത്ത് മാധവനിലയത്തില്‍ സച്ചിന്‍ ആണ് കീഴടങ്ങിയത്. ഏപ്രില്‍ രണ്ടിനാണ് സച്ചിനും മേഘയും വിവാഹിതരാകുന്നത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. എന്നാല്‍ ജൂണ്‍ 12-ന് മേഘയെ കതിരൂരിലെ ഭര്‍തൃവീടിന്റെ മുകളിലത്തെ നിലയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
 
മകള്‍ ജീവനൊടുക്കിയത് ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്നാണെന്ന് മാതാപിതാക്കള്‍ പരാതി നല്‍കി. അന്വേഷണത്തില്‍ കതിരൂര്‍ പോലീസ് സച്ചിനെതിരേ ആത്മഹത്യാപ്രേരണ കുറ്റംചുമത്തി കേസെടുത്തിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം: പ്രതിയായ അധ്യാപികയ്‌ക്കെതിരെ ബാലനീതി വകുപ്പ് പ്രകാരമുള്ള കുറ്റം കൂടി ചുമത്തി