Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇടവിട്ടുള്ള മഴ; മദ്യപാനികളും വിയര്‍പ്പ് കൂടുതലുള്ളവരും ഡെങ്കിപ്പനിയെ കരുതിയിരിക്കണം

Dengu Mosquito Bite

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 6 ഡിസം‌ബര്‍ 2024 (16:50 IST)
ഇടവിട്ടുള്ള മഴസമയം കൊതുകിന്റെ കാലമാണ്. ചിലര്‍ക്ക് കൊതുകിന്റെ കടി കൂടുതല്‍ കിട്ടാറുണ്ട്. പെണ്‍കൊതുകുകളാണ് മുട്ടയുടെ നിര്‍മാണത്തിനുള്ള പ്രോട്ടീനുവേണ്ടി മനുഷ്യരക്തം കുടിക്കുന്നത്. കൂടുതല്‍ മെറ്റബോളിക് റേറ്റ് ഉള്ളവരിലും കാര്‍ബണ്‍ഡേ ഓക്‌സേഡ് കൂടുതല്‍ പുറന്തള്ളുന്നവര്‍ക്കും കൊതുകിന്റെ കടി കൂടുതല്‍ കിട്ടും. ഗര്‍ഭിണികളും പുറത്തു ജോലി ചെയ്യുന്നവരും ഇത്തരക്കാരാണ്. 
 
കൂടാതെ മദ്യപിക്കുന്നവര്‍ക്കും കൊതുകിന്റെ കടി കൂടുതല്‍ കിട്ടും. മദ്യം കൊതുകുകളെ ആകര്‍ഷിക്കും. അതുപോലെ വിയര്‍പ്പും കൊതുകുകളെ ആകര്‍ഷിക്കും. അമോണിയ, ലാക്ടിക് ആസിഡ് എന്നിവയെ കൊതുകുകള്‍ ആകര്‍ഷിക്കും. മഴക്കാലത്ത് കൊതുക് കടി കിട്ടാതിരിക്കാനും രോഗം വരാതിരിക്കാനും ശരിയായി ശരീരം മറച്ച് വസ്ത്രം ധരിക്കുന്നത് നല്ലതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദ സാധ്യത; വരുന്ന അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത