Webdunia - Bharat's app for daily news and videos

Install App

തൃശ്ശൂർ പൂരത്തെ അധിക്ഷേപിച്ച് പോസ്റ്റിറ്റു; യുവാവിന് ജോലിയും പോയി മാനവും പോയി

അശ്ലീലചുവയുള്ള വാക്കുമായി ഫഹദ് കെ പി എന്ന് പേരുള്ള യുവാവായിരുന്നു ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

Webdunia
തിങ്കള്‍, 13 മെയ് 2019 (08:28 IST)
മലയാളികളെ സംബന്ധിച്ചടുത്തോളം തൃശ്ശൂർ പൂരം വലിയ വികാരമാണ്. അപ്പോഴാണ് പൂരത്തെക്കുറിച്ച് മോശമായ വാക്കുകള്‍ ഉപയോഗിച്ചുള്ള യുവാവിന്‍റെ പോസ്റ്റ് വലിയ ചര്‍ച്ചയായത്. അശ്ലീലചുവയുള്ള വാക്കുമായി ഫഹദ് കെ പി എന്ന് പേരുള്ള യുവാവായിരുന്നു ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
 
പോസ്റ്റ് വന്നതിന് പിന്നാലെ പൂരപ്രേമികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പോസ്റ്റിന്റെ സ്ക്രീന്‍ ഷോട്ട് പ്രയോഗിച്ചുകൊണ്ട് പൂരത്തെ സ്നേഹിക്കുന്നവര്‍ ഇതിനെതിരെ പ്രതിഷേധിക്കണം എന്നായിരുന്നു ആവശ്യം. ആളുകളുടെ പ്രതിഷേധം ശക്തമായതോടെ യുവാവിന് നഷ്ടമായത് ജോലിതന്നെയാണ്.
 
ഇയാള്‍ ജോലിചെയ്തിരുന്ന മാരുതി സുസുക്കിയുടെ എ എം മോട്ടേഴ്സില്‍ പൂരപ്രേമികള്‍ വിളിച്ച് പ്രതിഷേധം അറിയിച്ചതോടെ ഇയാളെ ജോലിയില്‍ നിന്ന് പുറത്താക്കിയതായി കമ്പനി അറിയിച്ചു. സ്ഥാപനത്തിന് ചീത്ത പേരുണ്ടാക്കിയെന്നുകാട്ടിയാണ് ഫഹദിനെ പുറത്താക്കിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

നാലുവര്‍ഷ ബിരുദ പദ്ധതി അടുത്ത അധ്യയന വര്‍ഷംമുതല്‍; പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓറിയന്റേഷന്‍ പ്രോഗ്രാമിന്റെ ഉദ്ഘാടനം കഴിഞ്ഞു

K.Sudhakaran: കെ.സുധാകരന്‍ അധ്യക്ഷ സ്ഥാനത്തു തുടരുന്നതില്‍ അതൃപ്തി; ഒരു വിഭാഗം നേതാക്കള്‍ ഹൈക്കമാന്‍ഡിനെ പരാതി അറിയിച്ചു

നാലുവയസുകാരിക്ക് വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ ചെയ്ത സംഭവം: കുടുംബത്തിന്റെ മൊഴി ഇന്നെടുക്കും

Kerala Weather: കേരളത്തില്‍ പരക്കെ മഴയ്ക്കു സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments