Select Your Language

Notifications

webdunia
webdunia
webdunia
webdunia

അന്ധനായ ആനയെ എഴുന്നള്ളിക്കും, അപകടമുണ്ടായാൽ ഉത്തരവാദിത്വം ഏറ്റെടുക്കാമെന്ന് ആനയുടമകള്‍

അന്ധനായ ആനയെ എഴുന്നള്ളിക്കും, അപകടമുണ്ടായാൽ ഉത്തരവാദിത്വം ഏറ്റെടുക്കാമെന്ന് ആനയുടമകള്‍
, ശനി, 11 മെയ് 2019 (11:06 IST)
ഒരു കണ്ണിന് കാഴ്ചയില്ലാത്ത, മറുകണ്ണിന് ഭാഗികമായി മാത്രം കാഴ്ചയുള്ള ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. ഇതുവരെ രണ്ട് ആനകളേയും 7 ആളുകളേയും രാമചന്ദ്രൻ കുത്തിക്കൊന്നിട്ടുണ്ട്. കളക്ടറുടെ വിലക്കിനെ മറികടന്ന് പൂരത്തിന് ആനയെ എഴുന്നള്ളിക്കാമെന്നുള്ള അറിയിപ്പാണ് പുതിയത്.
 
എഴുന്നെള്ളിപ്പിനിടെ അപകടമുണ്ടാക്കിയാല്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന് ആനയുടമകളുടെ സംഘടന അറിയിച്ചു. ആയിരക്കണക്കിന് മനുഷ്യര്‍ ആവേശത്തോടെ എത്തുന്ന പൂരനഗരിയില്‍ ആന അപകടമുണ്ടാക്കിയാല്‍ എന്ത് തരത്തിലുള്ള ഉത്തരവാദിത്വമാണ് ഏറ്റെടുക്കുക എന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല.
 
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയെ പൂര വിളംബരത്തിന് മാത്രം എഴുന്നള്ളിക്കാമെന്ന് അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിന് നിയമോപദേശം നല്‍കിയിരുന്നു. ആനയെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് നിശ്ചിത അകലത്തില്‍ നിര്‍ത്തണം, പ്രകോപനമില്ലാതെ നോക്കണം എന്നതടക്കം കര്‍ശന ഉപാധികളാണ് നല്‍കിയിരിക്കുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൃശൂരിൽ ടാങ്കർ ലോറിയും ഓട്ടോറിഷയും കൂട്ടിയിടിച്ച് ആറു വയസ്സുകാരൻ മരിച്ചു; ഏഴുപേർക്ക് പരിക്ക്; നാലുപേരുടെ നില ഗുരുതരം