Webdunia - Bharat's app for daily news and videos

Install App

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആറിടത്ത് ജയിക്കും, തൂക്കുമന്ത്രിസഭ വന്നാൽ കേരളത്തിൽ നിർണായക ശക്തിയാകും: നടൻ ദേവൻ

Webdunia
ശനി, 26 ഡിസം‌ബര്‍ 2020 (17:33 IST)
വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ നവകേരള പീപ്പിൾസ് പാർട്ടി ആറ് സീറ്റുകളിൽ വിജയിച്ച് നിർണായക ശക്തിയായി മാറുമെന്ന് നടൻ ദേവൻ. ആറ് മണ്ഡലങ്ങളിൽ തന്റെ പാർട്ടി വിജയിക്കുമെന്നാണ് സർവേ ഫലം. കേരളത്തിൽ തൂക്കുമന്ത്രിസഭയാണ് നിലവിൽ വരുന്നതെങ്കിൽ പാർട്ടികൾക്ക് സർക്കാർ രൂപികരിക്കാൻ തന്റെ സഹായം വേണ്ടിവരുമെന്നും ദേവൻ ഒരു അഭിമുഖത്തിൽ അവകാശപ്പെട്ടു.
 
നിയമസഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ മത്സരിക്കും. 20 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിയുണ്ടാകും. പഠന കാലത്ത് കോണ്‍ഗ്രസിനോടായിരുന്നു ആഭിമുഖ്യമുണ്ടായിരുന്നത്. വി.എം.സുധീരന്റെ ആദര്‍ശങ്ങള്‍ കണ്ടാണ് കെ.എസ്.യുവിലെത്തിയത്. എന്നാൽ സുധീരനടക്കം അധികാരത്തിലെത്തിയിട്ടും നിസഹായരായി നോക്കി‌നിൽക്കുകയായിരുന്നു. അത് അസ്വസ്ഥതയുണ്ടാക്കി.രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കാനുള്ള കാരണമിതാണ്. മൂന്ന് മുന്നണികളും വ്യക്തികളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് നില്‍ക്കുന്നത്.
 
അഴിമതിക്കാരായ എല്ലാ രാഷ്ട്രീയക്കാരെയും പരാജയപ്പെടുത്തുകയാണ് തന്റെ പാര്‍ട്ടിയുടെ ലക്ഷ്യം. മതിലുകളിലല്ല, ജനങ്ങളുടെ ഹൃദയത്തിലാണ് താന്‍ പോസ്റ്ററുകള്‍ ഒട്ടിക്കുന്നതെന്നും ദേവന്‍ പറഞ്ഞു

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആശാവര്‍ക്കര്‍മാര്‍ക്ക് ആശ്വാസം: ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു

ലഹരിക്കേസുകളിൽ പിടിയിലാവുന്നവരിൽ അധികവും മുസ്ലീങ്ങൾ: വിവാദപ്രസംഗങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ ടി ജലീൽ

സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം കടുപ്പിച്ച് ആശാവര്‍ക്കര്‍മാര്‍: റോഡ് ഉപരോധിച്ചു

തിരുവനന്തപുരത്ത് കിടപ്പുരോഗിയായ മാതാവിനെ മകന്‍ ബലാല്‍സംഗം ചെയ്തു; 45 കാരന്‍ അറസ്റ്റില്‍

വൈദ്യുതി ബില്ല് 35ശതമാനം വരെ ലാഭിക്കാം; കെഎസ്ഇബിയുടെ അറിയിപ്പ്

അടുത്ത ലേഖനം
Show comments