Publish Date: Fri, 28 Feb 2020 (10:15 IST)
Updated Date: Fri, 28 Feb 2020 (10:16 IST)
കൊല്ലം പള്ളിമണ്‍ ഇളവൂരിൽ കാണാതായ ആറു വയസുകാരിയുടെ മൃതദേഹം വെള്ളത്തിലൂടെ ഒഴുകി വന്നതാണെന്ന് തിരച്ചിലില്‍ ഏര്‍പ്പെട്ട മനോജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കുട്ടിയുടെ തലമുടി വള്ളിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇല്ലായിരുന്നുവെങ്കിലും ഇനിയും ദൂരത്തിൽ മൃതദേഹം ഒഴുകി പോകുമായിരുന്നു.
നല്ല അടിയൊഴുക്ക് ഉണ്ടായിരുന്ന സ്ഥലത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശവാസികളാണ് ആദ്യം കണ്ടത്. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം ആ ഭാഗത്തേക്ക് എത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ 10 മണിയോടെ വീടിനുള്ളിൽ കളിച്ച് കൊണ്ടിരിക്കെ ദുരൂഹസാഹചര്യത്തിലാണ് പെൺകുട്ടിയെ കാണാതായത്. ഒരു നാടു മുഴുവൻ അവൾക്കായുള്ള തിരച്ചിലിലായിരുന്നു. ദേവനന്ദയെ കാണാതായെന്ന് വിവരം ലഭിച്ചയുടൻ പൊലീസ് സംഘം എത്തി അന്വേഷണം ആരംഭിച്ചിരുന്നു. ഒപ്പം നാട്ടുകാരും. മുങ്ങൽ വിദഗ്ധന്മാർ സമീപത്തുള്ള ആറ്റിൽ ഇറങ്ങി തിരച്ചിൽ നടത്തുകയും ചെയ്തു.
ചിപ്പി പീലിപ്പോസ്
Publish Date: Fri, 28 Feb 2020 (10:15 IST)
Updated Date: Fri, 28 Feb 2020 (10:16 IST)