Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് നടത്തുന്ന എല്ലാ റിക്രൂട്ട്മെന്റുകളിലും സംവരണം ബാധകമാക്കണമെന്ന് ദേവസ്വം മന്ത്രി

Devasam Board News

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 10 ഫെബ്രുവരി 2023 (16:35 IST)
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് നടത്തുന്ന എല്ലാ റിക്രൂട്ട്മെന്റുകളിലും സംവരണം ബാധകമാക്കണമെന്ന് സംസ്ഥാന ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
 
'നിലവില്‍ ഹിന്ദു വിഭാഗത്തിലെ എല്ലാ ജാതിക്കാര്‍ക്കും ദേവസ്വം ബോര്‍ഡ് അംഗം ആകാനുള്ള അവസരമുണ്ട്. ഈ മാറ്റം പ്രധാന കാര്യമാണ്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഏതെങ്കിലും തരത്തില്‍ സംവരണ ആനുകൂല്യം ലഭിക്കുന്ന അവസ്ഥയാണ് ഇന്ന്. അതിനാല്‍ ദേവസ്വം ബോര്‍ഡ് നടത്തുന്ന എല്ലാ റിക്രൂട്ട്മെന്റുകളും സംവരണ പരിധിയില്‍ വരേണ്ടതുണ്ട്. ഭാവിയില്‍ ഇത് നടപ്പാക്കണം,'  മന്ത്രി പറഞ്ഞു.
 
പഴയ കാലത്ത് ദേവസ്വം കാര്യങ്ങളില്‍ വര്‍ധിച്ച കോടതി ഇടപെടല്‍ എന്തുകൊണ്ട് സംഭവിച്ചു എന്ന കാര്യം ബന്ധപ്പെട്ടവര്‍ ആലോചിക്കേണ്ടതുണ്ടെന്ന് മന്ത്രി ഓര്‍മിപ്പിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

12 വർഷത്തിനിടെ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത് 16 ലക്ഷം പേർ, 2022ൽ മാത്രം 2.25 ലക്ഷം പേർ പൗരത്വം ഉപേക്ഷിച്ചു