ദേവസ്വം ബോര്‍ഡ് പരീക്ഷ നവംബര്‍ 9ന്; സ്‌ക്രൈബിനെ ആവശ്യമുണ്ടെങ്കില്‍ 3നകം അപേക്ഷിക്കണം

വെറ്റിനറി സര്‍ജന്‍ (കാറ്റഗറി നമ്പര്‍: 10/2025),

സിആര്‍ രവിചന്ദ്രന്‍
ശനി, 25 ഒക്‌ടോബര്‍ 2025 (18:46 IST)
കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വിജ്ഞാപനം ചെയ്ത ഗുരുവായൂര്‍ ദേവസ്വത്തിലെ ഹെല്‍പ്പര്‍ (കാറ്റഗറി നമ്പര്‍: 02/2025), വെറ്റിനറി സര്‍ജന്‍ (കാറ്റഗറി നമ്പര്‍: 10/2025), ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് (കാറ്റഗറി നമ്പര്‍: 28/2025) തസ്തികയിലേക്കുള്ള ഒ.എം.ആര്‍ പരീക്ഷ നവംബര്‍ 9ന് രാവിലെ 10 മുതല്‍ 11.45 വരെ തൃശൂരിലെ വിവിധ പരീക്ഷാകേന്ദ്രങ്ങളില്‍ നടക്കും. ഹാള്‍ ടിക്കറ്റുകള്‍ ഒക്ടോബര്‍ 26 മുതല്‍ ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാകും. 
 
ഹാള്‍ ടിക്കറ്റ് ലഭിച്ചിട്ടുള്ള ഭിന്നശേഷിക്കാരായ (40 ശതമാനത്തിന് മുകളില്‍) ഉദ്യോഗാര്‍ഥികള്‍ക്ക് സ്‌ക്രൈബിനെ ആവശ്യമുണ്ടെങ്കില്‍ നവംബര്‍ 3 വൈകിട്ട് 5നകം ഇ-മെയില്‍ മുഖേനയോ (kdrbtvm@gmail.com) കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ഓഫീസില്‍ നേരിട്ട് എത്തിയോ അപേക്ഷ സമര്‍പ്പിക്കണം.

തസ്തികകളിലേക്ക് സമര്‍പ്പിച്ച അപേക്ഷാഫോം, പരീക്ഷയുടെ ഹാള്‍ ടിക്കറ്റ്, മെഡിക്കല്‍ ബോര്‍ഡ് നല്‍കുന്ന  നിശ്ചിത മാതൃകയിലുള്ള ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ്, ബന്ധപ്പെട്ട സ്‌പെഷ്യാലിറ്റിയിലെ ഡോക്ടര്‍മാര്‍ നല്‍കുന്ന 'എഴുതാന്‍ ബുദ്ധിമുട്ട് ' എന്ന് കാണിച്ചുകൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് (Appendix I) എന്നിവ സഹിതം അപേക്ഷ സമര്‍പ്പിക്കുന്ന ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികളുടെ അപേക്ഷകള്‍ മാത്രമേ പരിഗണിക്കൂ. കൂടുതല്‍വിവരങ്ങള്‍ക്ക്: www.kdrb.kerala.gov.in.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

സിപിഐക്ക് മുന്നില്‍ മുട്ടുമടക്കി സിപിഎം; പിഎം ശ്രീ ധാരണ പത്രം റദ്ദാക്കാന്‍ കേന്ദ്രത്തിന് കത്ത് നല്‍കും

Vijay TVK: 'വിജയ് വന്നത് മുടിയൊന്നും ചീകാതെ, സ്ത്രീകളുടെ കാലിൽ വീണ് മാപ്പ് പറഞ്ഞു, ഒരുപാട് കരഞ്ഞു': അനുഭവം പറഞ്ഞ് യുവാവ്

ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചു, ഇസ്രായേൽ സൈനികരെ കൊന്നു, ഇസ്രായേൽ തിരിച്ചടിക്കണമെന്ന് ട്രംപ്

Gold Price: ചെറിയൊരു ഇടവേളയ്ക്കു ശേഷം സ്വര്‍ണവിലയില്‍ കുത്തനെ ഉയര്‍ച്ച

ഗാസയില്‍ 20000 സൈനികരെ ഇറക്കാന്‍ ഇസ്രയേലുമായി പാകിസ്ഥാന്‍ ധാരണയിലെത്തി; ട്രംപിന്റെ വാക്കുകള്‍ ശരിയാകുന്നു

അടുത്ത ലേഖനം
Show comments