Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിട്ടുവീഴ്ചയില്ലാതെ സ്വര്‍ണവില: ഇന്ന് പവന് വര്‍ധിച്ചത് 920രൂപ

ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 92120 രൂപയായി വിപണിവില.

Gold prices remain unchanged

സിആര്‍ രവിചന്ദ്രന്‍

, ശനി, 25 ഒക്‌ടോബര്‍ 2025 (11:14 IST)
വിട്ടുവീഴ്ചയില്ലാതെ സ്വര്‍ണവില വീണ്ടും കുതിച്ചു കയറി. സംസ്ഥാനത്ത് നിന്ന് ഒരു പവര്‍ സ്വര്‍ണത്തിന് 920 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 92120 രൂപയായി വിപണിവില. ഗ്രാമിന് 115 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില 11515 രൂപയായി. വെള്ളി വില ഗ്രാമിന് 5 രൂപതാണ് 165 രൂപയില്‍ എത്തി.
 
ഒക്ടോബര്‍ 21 ലെ സ്വര്‍ണ്ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍ എത്തിയിരുന്നുവെങ്കിലും പിന്നീട് കുറഞ്ഞും കൂടിയും ഇരിക്കുകയായിരുന്നു. വിലകൂടിയാലും കുറഞ്ഞാലും സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് ആളുകള്‍ സ്വര്‍ണത്തെ കാണുന്നത്. അതേസമയം അന്താരാഷ്ട്ര വിപണിയില്‍ തുടര്‍ച്ചയായ ഒമ്പത് ആഴ്ചകളിലെ വില വര്‍ധനവിന് ശേഷം സ്വര്‍ണ്ണത്തിന് വില കുറയുകയാണ്. ബ്ലൂംബെര്‍ഗിന്റെ കണക്കനുസരിച്ച് ഒക്ടോബര്‍ 24 വെള്ളിയാഴ്ച സ്വര്‍ണ്ണം ഔണ്‍സിന് ഏകദേശം 4,112 ഡോളറായി കുറഞ്ഞു. അതായത് ആഴ്ചയില്‍ സ്വര്‍ണത്തിന്റെ മൂല്യത്തില്‍ ഏകദേശം 3 ശതമാനം ഇടിവുണ്ടാകാന്‍ സാധ്യതയുണ്ട്. മെയ് മാസത്തിനു ശേഷമുള്ള ഏറ്റവും വലിയ സ്വര്‍ണ്ണ വില ഇടിവായിരിക്കും ഇതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
സ്വര്‍ണ്ണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങളില്‍ അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര സംഘര്‍ഷത്തില്‍ ഒരു വഴിത്തിരിവ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഈ വ്യാപാര യുദ്ധം മൂലമുണ്ടായ ചാഞ്ചാട്ടം സുരക്ഷിത ആസ്തിയായി സ്വര്‍ണത്തെ കണക്കാക്കാന്‍ കാരണമായി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രധാനമന്ത്രി ഷി ജിന്‍പിങ്ങും തമ്മിലുള്ള കൂടിക്കാഴ്ചയും ഒരു വ്യാപാര കരാര്‍ പ്രതീക്ഷിക്കുന്നതും മൂലം സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറയുകയും വിലകള്‍ കുറയുകയും ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാക്കിസ്ഥാന്‍ ആണവ നിയന്ത്രണം അമേരിക്കയ്ക്ക് കൈമാറി; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സിഐഎ മുന്‍ ഉദ്യോഗസ്ഥന്‍