Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ഗണഗീതവും വിപ്ലവഗാനവും ആലപിച്ച സംഭവം: കര്‍ശന നടപടിയെന്ന് ദേവസ്വം ബോര്‍ഡ്

Devaswom Board

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 7 ഏപ്രില്‍ 2025 (17:37 IST)
ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ഗണഗീതവും വിപ്ലവഗാനവും ആലപിച്ച സംഭവങ്ങളില്‍ കര്‍ശന നടപടിയെന്ന് ദേവസ്വം ബോര്‍ഡ്. സംഭവങ്ങള്‍ നടന്ന കടയ്ക്കല്‍ ദേവി ക്ഷേത്ര ഉപദേശക സമിതി പിരിച്ചുവിട്ടതായും മഞ്ഞിപ്പുഴ ക്ഷേത്ര ഉപദേശക സമിതി ഉടന്‍ പിരിച്ചുവിടുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെയോ മതസമുദായിക സംഘടനകളുടെയോ കൊടിയോ ചിഹ്നമോ ഇതിന് സമാനമായ കൊടിയോ ചിഹ്നങ്ങളോ പോലും ക്ഷേത്രങ്ങളില്‍ പാടില്ലെന്നാണ് കോടതി ഉത്തരവ്. ഇത്തരം കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി ബോര്‍ഡ് മുന്നോട്ടു പോകുമെന്ന് അദ്ദേഹം പറഞ്ഞു.
 
കോട്ടുക്കല്‍ മഞ്ഞിപ്പുഴ ക്ഷേത്ര പരിസരത്ത് ഉത്സവത്തിന്റെ ഭാഗമായി ആര്‍എസ്എസ് കൊടി തോരണങ്ങള്‍ ഉയര്‍ന്നതായി പരാതി ലഭിച്ചിരുന്നു. ഇതില്‍ ക്ഷേത്ര ഉപദേശക സമിതിക്ക് നോട്ടീസ് നല്‍കിയിരുന്നു. പക്ഷേ അത് അഴിച്ചുമാറ്റിയില്ലെന്ന് മാത്രമല്ല അന്ന് വൈകുന്നേരം ഗണഗീതം പാടുന്ന സ്ഥിതിയുമുണ്ടായി. വിഷയത്തില്‍ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഇത് പഠിച്ച് തിങ്കളാഴ്ച തന്നെ ഉപദേശക സമിതി പിരിച്ചുവിടുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൃശൂര്‍ക്കാര്‍ക്ക് പറ്റിയ അബദ്ധം; സുരേഷ് ഗോപിയെ ട്രോളി ഗണേഷ് കുമാര്‍