Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൃശൂര്‍ക്കാര്‍ക്ക് പറ്റിയ അബദ്ധം; സുരേഷ് ഗോപിയെ ട്രോളി ഗണേഷ് കുമാര്‍

അതേസമയം സുരേഷ് ഗോപിക്കെതിരെ ബിജെപി തൃശൂര്‍ നേതൃത്വം തന്നെ രംഗത്തെത്തിയിരിക്കുകയാണ്

Suresh Gopi

രേണുക വേണു

, തിങ്കള്‍, 7 ഏപ്രില്‍ 2025 (17:18 IST)
കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായി സുരേഷ് ഗോപിയെ ട്രോളി മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. സുരേഷ് ഗോപിയെ തിരഞ്ഞെടുത്ത തൃശൂര്‍ക്കാര്‍ക്ക് അബദ്ധം പറ്റിയെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. 
 
' അദ്ദേഹത്തിനല്ല കുഴപ്പം, തിരഞ്ഞെടുത്ത തൃശൂര്‍ക്കാര്‍ക്കാണ് അബദ്ധം പറ്റിയത്. അല്ലാതെ എന്ത് പറയാനാണ് ഞാന്‍..! ഏതായാലും തൃശൂര്‍ക്കാര്‍ക്ക് എന്തെങ്കിലുമൊക്കെ ഉപകാരമുണ്ടാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു,' ഗണേഷ് പറഞ്ഞു. 
 
' വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇദ്ദേഹം ഭരത്ചന്ദ്രനായി അഭിനയിച്ച ശേഷം ഇദ്ദേഹത്തിന്റെ കാറിന്റെ പുറകില്‍ എപ്പോഴും ഒരു എസ്.പിയുടെ തൊപ്പി ഉണ്ടായിരിക്കും. കാരണം എസ്.പിമാരൊക്കെ ഇങ്ങനെ പോകുമ്പോ തൊപ്പി ഊരി പുറകില്‍ വയ്ക്കും. ഇദ്ദേഹത്തിന്റെ കാറിന്റെ പുറകില്‍ ഇങ്ങനെ കുറേകാലം, ഞാന്‍ തമാശ പറഞ്ഞതല്ല ഓര്‍മയുള്ളവര്‍ ശ്രദ്ധിച്ചാല്‍ മതി, ഒരു എസ്.പിയുടെ 'ഐപിഎസ്' എന്ന് എഴുതിയ ഒരു തൊപ്പി കാറിന്റെ പുറകില്‍ കണ്ണാടിയിലൂടെ പുറത്തേക്ക് വച്ചിട്ടുണ്ടായിരുന്നു. അത്രയേ പറയാനുള്ളൂ,' ഗണേഷ് കുമാര്‍ പരിഹസിച്ചു. 
 
അതേസമയം സുരേഷ് ഗോപിക്കെതിരെ ബിജെപി തൃശൂര്‍ നേതൃത്വം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ജില്ലാ നേതൃത്വത്തെ മുഖവിലയ്ക്കെടുക്കാതെയാണ് സുരേഷ് ഗോപിയുടെ പോക്കെന്ന് ഒരു വിഭാഗം നേതാക്കള്‍ പറയുന്നു. മണ്ഡലത്തില്‍ പ്രവര്‍ത്തിക്കാനോ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളില്‍ ഇടപെടാനോ സുരേഷ് ഗോപിക്ക് സമയമില്ലെന്നാണ് വിമര്‍ശനം. മാധ്യമപ്രവര്‍ത്തകരോടു സുരേഷ് ഗോപി പെരുമാറുന്ന രീതി ആശങ്കപ്പെടുത്തുന്നതാണെന്ന് ബിജെപി ജില്ലാ നേതാക്കളില്‍ വലിയൊരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. മാധ്യമപ്രവര്‍ത്തകരോടു സുരേഷ് ഗോപി തട്ടിക്കയറുന്നത് സാധാരണ ജനങ്ങള്‍ക്കിടയില്‍ പോലും ചര്‍ച്ചയായിട്ടുണ്ട്. ഇത് ജില്ലയിലെ ബിജെപി അനുകൂല വോട്ടുകളില്‍ വിള്ളലേല്‍ക്കാന്‍ കാരണമായേക്കുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെട്രോളിനും ഡീസലിനും വില കൂടും; എക്‌സൈസ് ഡ്യൂട്ടി രണ്ട് രൂപ വര്‍ദ്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍