Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമല അയ്യപ്പന് 107.75 പവന്റെ സ്വര്‍ണമാല കാണിക്കയായി സമര്‍പ്പിച്ച് വിശ്വാസി; വില 44.98 ലക്ഷം !

വിദേശത്ത് ബിസിനസ് ചെയ്യുന്ന കുടുംബത്തിലെ അംഗമായ വ്യക്തി സുഹൃത്തിനൊപ്പം വെള്ളിയാഴ്ച രാവിലെയാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്

Devotee Offers 107.75 Pawan Gold Chain for Sabarimala Temple worth of 45 Lakh
, ശനി, 20 ഓഗസ്റ്റ് 2022 (08:06 IST)
ശബരിമല അയ്യപ്പന് 107.75 പവന്‍ തൂക്കമുള്ള സ്വര്‍ണമാല വഴിപാടായി സമര്‍പ്പിച്ച് ഭക്തന്‍. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത തിരുവനന്തപുരം സ്വദേശിയായ ഭക്തനാണ് ലക്ഷങ്ങള്‍ മൂല്യമുള്ള സ്വര്‍ണമാല വഴിപാടായി സമര്‍പ്പിച്ചത്. 
 
വിദേശത്ത് ബിസിനസ് ചെയ്യുന്ന കുടുംബത്തിലെ അംഗമായ വ്യക്തി സുഹൃത്തിനൊപ്പം വെള്ളിയാഴ്ച രാവിലെയാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ദര്‍ശനത്തിനു പിന്നാലെ ലെയര്‍ ഡിസൈനിലുള്ള സ്വര്‍ണമാല നടയില്‍ സമര്‍പ്പിക്കുകയായിരുന്നു. ആറ് ശതമാനം പണിക്കൂലിയും 862 ഗ്രാം സ്വര്‍ണത്തിന്റെ വിപണി വിലയും കണക്കാക്കിയാല്‍ മാലയ്ക്ക് ഏകദേശം 44.98 ലക്ഷം രൂപ വില വരും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

World Mosquito Day 2022: ഇന്ന് ലോക കൊതുക് ദിനം !