Select Your Language

Notifications

webdunia
webdunia
webdunia
webdunia

സോപ്പും എണ്ണയും ഉപയോഗിച്ച് കുളിക്കുന്നതിന് വിലക്ക്; ലംഘിക്കുന്നവർക്ക് ആറു വർഷം തടവ്

സോപ്പും എണ്ണയും ഉപയോഗിച്ച് കുളിച്ചാല്‍ ആറു വർഷം തടവ്

സോപ്പും എണ്ണയും ഉപയോഗിച്ച് കുളിക്കുന്നതിന് വിലക്ക്; ലംഘിക്കുന്നവർക്ക് ആറു വർഷം തടവ്
പത്തനംതിട്ട , ചൊവ്വ, 29 നവം‌ബര്‍ 2016 (19:20 IST)
മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പമ്പയിൽ സോപ്പും എണ്ണയും ഉപയോഗിച്ച് സ്വാമിമാർ കുളിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി.

വിലക്ക് ലംഘിക്കുന്നവർക്ക് ആറു വർഷംവരെ തടവ് ശിക്ഷ ലഭിക്കും. പത്തനംതിട്ട കളക്ടറാണ് ഇതു സംബന്ധിച്ച് ഉത്തരവ് നല്‍കിയത്.

പമ്പയിൽ കോളിഫോം ബാക്ടീരിയയുടെ അളവ് വർധിച്ചതായി മലിനീകരണ നിയന്ത്രണ ബോർഡ് കഴിഞ്ഞ ദിവസം കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് നടപടി.

പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നതിന് നേരത്തെ വിലക്കുണ്ട്. വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് ആചാരമെന്ന നിലയിൽ എത്തിയപ്പോഴാണ് വിലക്ക് വന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാർലറുകളിൽ നിന്ന് ബിയർ പുറത്തേക്ക് കൊണ്ടു പോകാമോ ?; കോടതി പുതിയ നിര്‍ദേശം നല്‍കി