ആക്രമണങ്ങള്‍ രൂക്ഷം; പൊലീസ് ജാഗ്രത പാലിക്കണമെന്ന് ഡിജിപി
ആക്രമണങ്ങള്‍ രൂക്ഷം; പൊലീസ് ജാഗ്രത പാലിക്കണമെന്ന് ഡിജിപി
ശബരിമല യുവതീ പ്രവേശനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രതാ പാലിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ പൊലീസിന് നിര്‍ദേശം നല്‍കി.
ആക്രമണങ്ങളുടെ ഉത്തരവാദികളെ ഉടന്‍ പിടികൂടാന്‍ ഡിജിപി കണ്ണൂര്‍ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂര്‍, പത്തനംതിട്ട എന്നിവടങ്ങളില്‍ അക്രമങ്ങള്‍ തടയാന്‍ കര്‍ശന സ്വീകരിക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കി.
ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ തലശ്ശേരിയില്‍ ഇന്നലെ രാത്രി മാത്രം 19 പേരെ കരുതല്‍ തടങ്കലില്‍ എടുത്തു. പത്തനംതിട്ടയില്‍ ഇതുവരെ 76 കേസുകളാണ് രജിസ്‌റ്റര്‍ ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ പോലീസ് മേധാവിയുടെ സാന്നിധ്യത്തില്‍ തലശ്ശേരിയിലും പരിസര പ്രദേശങ്ങളിലും കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. കോഴിക്കോട്, വയനാട് എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ പോലീസിനെ വിന്യസിക്കും.
കണ്ണൂര്‍ എആര്‍ ക്യാമ്പിലെ പൊലീസുകാരെ ഇരുട്ടി, തലശ്ശേരി എന്നിവിടങ്ങളില്‍ വിന്യസിച്ചു. അവധിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരോട് ഉടന്‍ തിരിച്ചെത്താന്‍ നിര്‍ദേശം നല്‍കി.